കോടഞ്ചേരി മരുതിലാവിൽ പോത്തിനെ കൊന്നുതിന്നത് പുലിയെന്ന് സ്ഥിരീകരിച്ചു
കോടഞ്ചേരി : കോടഞ്ചേരി മരുതിലാവിൽ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന പോത്തിനെ കൊന്നുതിന്നത് പുലിയെന്ന് സ്ഥിരീകരിച്ചു. വനംവകുപ്പ് പ്രദേശത്ത് സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. മരുതിലാവിന് ഏതാനും കിലോമീറ്റർ അകലെ ജീരകപ്പാറയിൽ പുലിയെ പിടികൂടുന്നതിന് കഴിഞ്ഞ ദിവസമാണ് കൂട് സ്ഥാപിച്ചത്.
പകുതിതിന്ന നിലയിൽ ഞായറാഴ്ച പുലർച്ചെ കുറ്റിക്കാട്ടിൽ കണ്ടെത്തിയ പോത്തിന്റെ ജഡത്തിന് സമീപം സ്ഥാപിച്ച ക്യാമറയിലാണ് ചിത്രം പതിഞ്ഞത്. മരുതിലാവ് ചക്കച്ചങ്കണ്ടി ബാബുവിന്റെ പോത്തിനെയാണ് പുലി കൊന്നുതിന്നത്. പുലിയെ ഒരാഴ്ച മുൻപ് പ്രദേശത്ത് കണ്ടതായി വീട്ടമ്മ ഉൾപ്പെടെ രണ്ടുപേർ പറയുന്നു.
മരുതിലാവ്, തുഷാരഗിരി, ജീരകപ്പാറ, കിന്നരിത്തോട്, മയിലെള്ളാംപാറ തുടങ്ങി അടുത്തടുത്ത പ്രദേശങ്ങളിൽ ഏതാനും മാസങ്ങളായി പുലിയെന്ന് സംശയിക്കുന്ന വന്യജീവിയുടെ ശല്യം നിരന്തരമായുണ്ട്.
ഇവിടങ്ങളിൽനിന്ന് ഒട്ടേറെ നായകളെയും വന്യജീവി പിടിച്ചു കൊണ്ടുപോയതായാണ് പരാതി. വന്യജീവിശല്യം പ്രദേശത്തെ റബ്ബർ ടാപ്പിങ് ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.
പശുക്കളെയും ആടുകളെയും മേയാൻവിടാനും കർഷകർക്ക് മടിയാണ്. വിജനമായ മലമ്പ്രദേശങ്ങളിലൂടെ രാത്രിയിലുള്ള കാൽനടയാത്രയും നിലച്ചമട്ടാണ്.
Published: 24 Nov 2026, 04:28 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented