ചോമ്പാല : ചരിത്രങ്ങൾ ഏറെ പറയാനുള്ള ചോമ്പാലിന്റെ മണ്ണിൽ മുക്കാളിയുടെ മുഖം മാറാൻ വിവിധ പദ്ധതികളുടെ ഒത്തുചേരൽ.
അഴിയൂർ പഞ്ചായത്ത് പ്ളാൻഫണ്ട്, എം.എൽ.എ. ഫണ്ട്, പൊതുമരാമത്ത് വകുപ്പ് ഫണ്ട് എന്നിവ വിനിയോഗിച്ചാണ് പദ്ധതി ആസൂത്രണംചെയ്തത്.
മുക്കാളി കാപ്പ് മുതൽ അയ്യപ്പ ഭജനമഠംവരെയുള്ള സ്ഥലം ഇതിനുവേണ്ടി ഉപയോഗിക്കും. എട്ടുലക്ഷം രൂപ ചെലവിൽ വയോജനപാർക്ക്, 13 ലക്ഷം രൂപയ്ക്ക് വഴിയോരവിശ്രമകേന്ദ്രം എന്നിവ പഞ്ചായത്ത് പ്ളാൻഫണ്ടിൽ ഉൾപ്പെടുത്തിയും ഓപ്പൺ ജിമ്മിന് 10 ലക്ഷം കെ.കെ. രമ എം.എൽ.എ.യുടെ ഫണ്ടിലും വകയിരുത്തും. നിലത്ത് കട്ടപതിക്കൽ, ഓവുചാൽ എന്നിവ പണിയുന്നതിന് 45 ലക്ഷം രൂപയുടെ ആവശ്യം പൊതുമരാമത്ത് വകുപ്പ് സർക്കാരിന് സമർപ്പിച്ചു.
കെ.കെ. രമ എം.എൽ.എ., അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. ലീല, രമ്യ കാരോടി, പി.പി. ശ്രീധരൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വാർഡ് അംഗങ്ങളായ മാട്ടാണ്ടി പ്രമോദ്, ശ്രീജിത്ത് പടിക്കൽ, പി.എസ് റഫീഖ്, രാഷ്ടീയപ്രതിനിധികളായ പി. ബാബുരാജ്, യു.എ. റഹീം, വി.പി. പ്രകാശൻ എന്നിവർ മുക്കാളിയിലെ പദ്ധതിപ്രദേശത്ത് സന്ദർശനം നടത്തി.
Published: 04 Nov 2026, 03:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented