കുലുക്കല്ലൂർ : പഞ്ചായത്ത് ഓഫീസിനുമുന്നിലൂടെ കടന്നുപോകുന്ന മുളയൻകാവ്-മപ്പാട്ടുകര റോഡ് തകർച്ചയിലാണ്. ബസ് സർവീസ് ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പാത നവീകരിച്ചിട്ട് വർഷങ്ങളായി. റോഡിന്റെ പലേടത്തും വലിയ കുഴികളാണ്. ഇത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
പഞ്ചായത്തിലെ എഴ്, 11, 15 വാർഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. രണ്ടര ക്കിലോമീറ്ററോളം വരുന്ന റോഡ് പൂർണമായും തകർച്ചയിലാണ്. റോഡിലെ ചില ഭാഗങ്ങളിലെ കുഴികൾ ഇരുചക്രവാഹന യാത്രികർക്ക് ഭീഷണിയുയർത്തുകയാണ്. പ്രദേശത്തെ പ്രധാന ആരാധനാലയങ്ങളിലേക്കും മറ്റുമുള്ള പാതകൂടിയാണ്. റോഡുതകർച്ചമൂലം ഓട്ടോറിക്ഷകൾ വിളിച്ചാൽ ഈവഴി വരാൻ മടിക്കയാണെന്നാണ് നാട്ടുകാരുടെ പരാതി.
മപ്പാട്ടുകരയിൽ റെയിൽവേ അടിപ്പാതയും തൂതപ്പുഴയ്ക്ക് കുറുകെ പാലവും നടപ്പാക്കാനുള്ള നടപടി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ പാതയാണ് ഇവിടങ്ങളിലേക്കുള്ള സഞ്ചാരമാർഗം. പാലം വന്നാൽ ഷൊർണൂർ-മുളയൻകാവ് -പെരിന്തൽമണ്ണ ഭാഗങ്ങളിലേക്കുള്ള എളുപ്പമാർഗം കൂടിയാണ് യാഥാർഥ്യമാവുക. റോഡ് റബ്ബറൈസ് ചെയ്ത് നവീകരിക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 04 Nov 2026, 03:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented