കൊടുവള്ളി : സംസ്ഥാന വനിതാവികസന കോർപറേഷൻ കൊടുവള്ളി നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസിന് അനുവദിച്ച 98.24 ലക്ഷം രൂപയുടെ സ്വയംതൊഴിൽ വായ്പവിതരണം പി.കെ.ഫിറോസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കൊടുവള്ളി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സഫീന ഷമീർ അധ്യക്ഷയായി.
നഗരസഭയിലെ 13 കുടുംബശ്രീ ഗ്രൂപ്പുകളിലെ 105 അംഗങ്ങൾക്കായാണ് 98,24,000 രൂപ അനുവദിച്ചത്. ഹോട്ടൽ, കാറ്ററിങ്, ഫുഡ് പ്രോസസിങ് യൂണിറ്റുകൾ തുടങ്ങിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് വായ്പ നൽകിയത്. വനിതകൾക്ക് വരുമാനദായകമായ സംരംഭങ്ങൾ തുടങ്ങുന്നതിനും സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പദ്ധതി സഹായകമാകും.
നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ .കാദർ, സ്ഥിരംസമിതി അധ്യക്ഷരായ എ.കെ. അബുലൈസ്, പി.പി.മൊയ്തീൻകുട്ടി, ടി.പി.ഷബ്ന, റാബിയ, കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ പി.സി.വിമല, വൈസ് ചെയർപേഴ്സൺ കെ.സി.സ്മിത, സി.ഡി.എസ്. അംഗം പി.ദീപ, സഹകരണബാങ്ക് പ്രസിഡന്റ് ഒ.പി.ഐ. കോയ എന്നിവർ സംസാരിച്ചു.
വനിതാവികസന കോർപറേഷൻ മേഖലാ മാനേജർ കെ.ഫൈസൽ മുനീർ പദ്ധതി വിശദീകരിച്ചു. കുന്ദമംഗലം ബ്ലോക്ക് ഇൻഡസ്ട്രീസ് എക്സ്റ്റൻഷൻ ഓഫീസർ എച്ച്. അർജുൻകുമാർ സ്വയംതൊഴിൽ സംരംഭങ്ങളുടെ സാധ്യതകളെക്കുറിച്ച് ക്ലാസെടുത്തു.
Published: 28 Nov 2026, 02:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented