കുറ്റ്യാടി : ഉന്നതപഠന-കരിയർ സാധ്യതകളുടെ വഴികാട്ടിയായി കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ 2026-ന് തുടക്കമായി. ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സെല്ലിന്റെ നേതൃത്വത്തിൽ 28 വരെയാണ് മേള.
കരിയർ സ്റ്റാളുകൾ, സെമിനാറുകൾ, മത്സരങ്ങൾ, പരിശീലനപരിപാടികൾ എന്നിവയിലൂടെ വിദ്യാർഥികൾക്ക് പഠന-തൊഴിൽ സാധ്യതകളെക്കുറിച്ച് വിപുലമായ അറിവ് ലഭ്യമാക്കുകയാണ് ലക്ഷ്യം.
കരിയർ സ്റ്റാളുകളുടെ ഉദ്ഘാടനം ജില്ലാപോലീസ് മേധാവി മെറിൻ ജോസഫ് നിർവഹിച്ചു. കുറ്റ്യാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത്, പ്രിൻസിപ്പലും ഹയർ സെക്കൻഡറി ജില്ലാ കോഡിനേറ്ററുമായ ഡോ. ഇസഡ്.എ. അൻവർ ഷമീം, ജില്ല ഹയർസെക്കൻഡറി അസിസ്റ്റൻ്റ് കോഡിനേറ്റർ ടി. സുധീരൻ, പ്രധാനാധ്യാപിക കെ. സലീന, പി.ടി.എ. പ്രസിഡന്റ് കെ.കെ. മനാഫ്, എസ്.എം.സി. ചെയർമാൻ സമീർ ഓണിയിൽ, സി.ജി. ആൻഡ് എ.സി. ജില്ലാ കോഡിനേറ്റർ എം.ടി. ഫരീദ, ജോയിന്റ് കോഡിനേറ്റർ ഫിറോസ് പെരിങ്ങളം തുടങ്ങിയവർ പങ്കെടുത്തു. ആദ്യദിന സെഷനുകളിൽ വോയ്സസ് ദാറ്റ് ഷേപ്പ് ദി വേൾഡ്', ഹ്യുമാനിറ്റീസ്, സിവിൽ സർവീസ്, പൊതുസേവനം എന്നിവയെക്കുറിച്ച് ഡോ. ഇസഡ്.എ. അഷ്റഫ്, സി. ജയദീപ് തുടങ്ങിയവർ സംസാരിച്ചു.
മിനി ദിശയുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 11.30-ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കും. പാറക്കൽ അബ്ദുള്ള എം.എൽ.എ. അധ്യക്ഷനാവും. കെ.എം. അഭിജിത്ത് എം.എൽ.എ. പങ്കെടുക്കും.
Published: 27 Nov 2026, 04:14 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented