വടകര : വടകര റെയിൽവേസ്റ്റേഷനിൽ ട്രാക്ക് മെഷീൻ മെയിന്റനൻസ് സാറ്റലൈറ്റ് ഡിപ്പോ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചു. സ്റ്റേഷനിലെ ഗുഡ്സ് ട്രാക്കിന്റെ പടിഞ്ഞാറുഭാഗത്ത് മണ്ണിട്ട് നികത്തുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്.
ഇവിടെ മൂന്നര മീറ്റർ ഉയരത്തിൽ മണ്ണിട്ട് നിലവിലെ ട്രാക്കിന്റെ നിരപ്പിൽ നികത്താനാണ് പദ്ധതി. കരാർ ഏറ്റെടുത്ത കമ്പനി റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നും മണ്ണ് എടുത്താണ് ഇവിടം നികത്തുന്നത്. രണ്ടാഴ്ചയായി പ്രവൃത്തി തുടങ്ങിയിട്ട്.
പാക്കയിൽ ഭാഗത്തെ റോഡിന്റെ അരിക് കെട്ടി ഉയർത്തി ഓവുചാൽ നിർമ്മിക്കും. മണ്ണിട്ട് നികത്തുന്ന സ്ഥലം ചതുപ്പ് നിലം ആയതുകൊണ്ട് തന്നെ വെള്ളം ഒഴുകി പ്പോകുന്നതിന് ഓവുചാൽ അത്യാവശ്യമാണ്.
ഇവിടെ കണ്ടാൽ കാടുമുണ്ട്. ഇവിടെ മാലിന്യം തള്ളുന്ന പതിവുള്ളത് കൊണ്ട് ഇത് ഒഴിവാക്കാൻ റെയിൽവേ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും ഒന്നും പ്രാവർത്തികമായിരുന്നില്ല.
റെയിൽവേ പാളങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി ഉപയോഗിക്കുന്ന ഭാരമേറിയ യന്ത്രങ്ങളുടെ സർവീസിങ്ങിനും അറ്റകുറ്റപ്പണികൾക്കുമായി പ്രാദേശികമായി സജ്ജീകരിക്കുന്ന ഉപകേന്ദ്രമാണ് ട്രാക്ക് മെഷീൻ മെയിന്റനൻസ് സാറ്റലൈറ്റ് ഡിപ്പോ. റെയിൽവേയുടെ പ്രധാന സോണൽ വർക്ക്‌ഷോപ്പുകളിൽ നിന്ന് അകലെയുള്ള റെയിൽവേ ഡിവിഷനുകളിൽ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കാനാണ് ഇത്തരം ഡിപ്പോകൾ സ്ഥാപിക്കുന്നത്.
12 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാലക്കാട് ഡിവിഷനിൽ എവിടെയും ട്രാക്ക് മെഷീൻ പണി നടത്താൻ സൗകര്യം ഇല്ല. ഡിവിഷനിലെ സാറ്റലൈറ്റ് ഡിപ്പോയാണ് വടകരയിലേക്ക് അനുവദിച്ചത്.
പ്രവൃത്തി പൂർത്തിയാക്കാൻ ട്രാക്ക് പണിയുമായി ബന്ധപ്പെട്ട എല്ലാ യന്ത്രണങ്ങളും ഇവിടെ ആയിരിക്കും സർവീസ് ചെയ്യുക. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം പദ്ധതിയെ ബാധിക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഡിവിഷൻ വിഭജനത്തിന് മുമ്പ് തന്നെ പദ്ധതിയുടെ ശുപാർശ നടപടികളും പൂർത്തിയായിരുന്നു.
Published: 27 Nov 2026, 04:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented