കോഴിക്കോട് : ചോദ്യക്കടലാസ് ചോർച്ചയെയും മറ്റ് ക്രമക്കേടുകളെയും തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി. പുനഃപരീക്ഷ ജില്ലയിൽ നടന്നത് കനത്തസുരക്ഷയോടെ. രാവിലെ മുതൽതന്നെ പരീക്ഷാകേന്ദ്രങ്ങളായ സ്കൂളുകൾക്ക് മുന്നിൽ വിദ്യാർഥികളും രക്ഷിതാക്കളുമെത്തിയിരുന്നു. ജില്ലയിൽ 25 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ. ഇവിടങ്ങളിലൊന്നും പരാതികളില്ലാതെയായിരുന്നു പരീക്ഷ പൂർത്തിയാക്കിയത്.
ഉച്ചയ്ക്ക് പ്രവേശനകവാടത്തിൽനിന്ന് കർശനപരിശോധനയ്ക്കുശേഷമാണ് കുട്ടികളെ സ്കൂളിലേക്ക് കയറ്റിവിട്ടത്. അകത്ത് ബയോമെട്രിക്ക് പരിശോധന നടത്തിയാണ് പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിച്ചത്. ഒരേപരീക്ഷ രണ്ടാംതവണയും എഴുതാനെത്തിയതിന്റെ ആശങ്കയോടെയാണ് ഹാളിലേക്ക് പ്രവേശിക്കുന്നതെന്ന് വിദ്യാർഥികൾ പറഞ്ഞു.
മുൻപെഴുതിയ പരീക്ഷയേക്കാൾ കടുപ്പമായിരുന്നു ഇന്നത്തേതെന്ന് പരീക്ഷകഴിഞ്ഞ് പുറത്തെത്തിയ വിദ്യാർഥികളെല്ലാം പറഞ്ഞു. ഫിസിക്സാണ് കൂടുതൽ കുഴപ്പിച്ചതെന്നും നടക്കാവ് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ വിദ്യാർഥികൾ പറഞ്ഞു. നീറ്റ് പുനഃപരീക്ഷയ്ക്കായി കോഴിക്കോട് നടക്കാവ് ഗവ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ എത്തിയ വിദ്യാർഥികളെ ദേഹപരിശോധന നടത്തി അകത്തേക്ക് കയറ്റുന്നു
Published: 22 Jun 2026, 02:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented