കോഴിക്കോട് : കേട്ടുകേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്ത യേശുദാസ് ഗാനങ്ങൾ. സന്തോഷങ്ങളിലും സങ്കടങ്ങളിലും അനുഭവങ്ങളുടെ പുതിയ തലങ്ങളിലേക്കെത്തിച്ച ആ ഗാനങ്ങൾ ഒഴുകിനിറഞ്ഞപ്പോൾ സദസ്സ് സ്വയംമറന്നിരുന്നു.

To advertise here,

സംഗീതക്കൂട്ടായ്മയായ മെലഡീസ് ഓഫ് കാലിക്കറ്റിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചാണ് കെ.ജെ. യേശുദാസിന്റെ 86 ഗാനങ്ങൾ ആലപിച്ചത്. അദ്ദേഹത്തിന്റെ 86-ാം പിറന്നാളിനുള്ള ഉപഹാരമായാണ് ഈ ഗാനങ്ങളുടെ സമർപ്പണം നടന്നത്.

‘ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം’ എന്ന ഗാനത്തോടെയായിരുന്നു തുടക്കം. ‘ഒരു പെൺപുറ’ എന്ന തമിഴ്ഗാനത്തോടെ പരിപാടിക്ക് തിരശ്ശീല വീണപ്പോൾ സദസ്സിൽ നിറഞ്ഞ കൈയടി.

യേശുദാസിന്റെ മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളാണ് നാല്പതോളം ഗായകർ പാടിയത്. കെ.വി. സുബൈറാണ് ടൗൺഹാളിൽ നടന്ന പരിപാടിയുടെ കോഡിനേറ്റർ.