കോട്ടയം: ചങ്ങനാശ്ശേരി കുരിശുംമൂട്ടില്‍ കെ.ടി. ജോസഫിന്റെ (അപ്പച്ചന്‍, മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍) ഭാര്യ ത്രേസ്യാമ്മ ജോസഫ് (91) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ ദേവാലയ സിമിത്തേരിയില്‍. 

To advertise here,

പരേത തോട്ടയ്ക്കാട് കളപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍ ബാബു കുരിശുംമൂട്ടില്‍ (വൈസ് പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് എം. ജില്ലാ കമ്മറ്റി) പരേതനായ രാജു ജോസഫ്, ലില്ലി, ലൈല, കുഞ്ഞുമോന്‍, മാര്‍ട്ടിന്‍ (മാര്‍ട്ടിന്‍സ് സ്റ്റുഡിയോ, തൃക്കൊടിത്താനം), ജൂലി.

മരുമക്കള്‍: ആലീസ് ബാബു (മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍), മാത്യു മുണ്ടുചിറ, പുഷ്പമ്മ രാജു, പരേതനായ സണ്ണി പന്തനാഴിക്കുന്നേല്‍, ലിസ്സി, സ്വപ്ന, ജിം.