placeholder
കോട്ടയം: എസ്.ബി.ഐ. റിട്ട. ജീവനക്കാരന്‍ മര്യാത്തുരുത്ത് പനയോലയില്‍ പരേതനായ പി.കെ.തോമസിന്റെ ഭാര്യ ബേബി തോമസ് (93) അന്തരിച്ചു. മൃതദേഹം നാളെ (വെള്ളി) രാവിലെ 8.30-ന് വീട്ടിൽ എത്തിക്കും. സംസ്‌കാരം നാളെ  രണ്ടു മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം മൂന്നുമണിക്ക്  കോട്ടയം അറുത്തൂട്ടി സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍. മക്കള്‍: സനില്‍ പി.തോമസ് (സ്‌പോര്‍ട്‌സ് ജേണലിസ്റ്റ്, മലയാള മനോരമ മുന്‍ അസി. എഡിറ്റര്‍), സുധ പി.തോമസ്. മരുമക്കള്‍: സുജ പി.മാത്യു (മുന്‍ അസി.ജനറല്‍ മാനേജര്‍, കോട്ടയം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക്), ആര്‍പ്പൂക്കര തൊള്ളായിരത്തില്‍  രാജു തോമസ് (ബിസിനസ്). പരേത കോട്ടയം കുഴിമറ്റം പട്ടശ്ശേരില്‍ കുടുംബാംഗമാണ്.

To advertise here,