കോട്ടയം :പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വേൾഡ് സ്ട്രോക്ക് ദിനാചരണത്തോട് അനുബന്ധിച്ചു സ്ട്രോക്ക് കോറിഡോർ സംവിധാനം നിലവിൽ വന്നു. സ്ട്രോക്ക് സംഭവിക്കുന്ന രോഗികൾക്ക് അടിയന്തിര ചികിത്സ അതിവേഗം ലഭിക്കുന്നതിനുള്ള ഫാസ്റ്റ്ട്രാക്ക് സംവിധാനമാണ് സ്ട്രോക്ക് കോറിഡോറിലൂടെ ലഭ്യമാകുന്നത്. ഇതിന്റെ പ്രഖ്യാപനം ആശുപത്രി മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒ. ഫാ. മാത്യു തെക്കേൽ നിർവഹിച്ചു.
സ്ട്രോക്ക് ബാധിക്കുന്ന രോഗികളെ ഉടൻ ആശുപത്രിയിലെത്തിക്കാൻ സ്ട്രോക്ക് ആംബുലൻസ് സംവിധാനവും മാർ സ്ലീവാ മെഡിസിറ്റിയിലുണ്ട്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് പ്രാഥമിക പരിശോധനയിൽ സ്ട്രോക്ക് തിരിച്ചറിഞ്ഞാൽ 15 മിനിറ്റിനുള്ളിൽതന്നെ സി.ടി., എം.ആർ.ഐ. പരിശോധനകൾ നടത്താൻ സാധിക്കും. വിദഗ്‌ധരുടെ സേവനവും 24 മണിക്കൂറും ലഭ്യമാണ്.
അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോസ് കീരഞ്ചിറ, ഡോ. ജോസഫ് കരികുളം, ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, ഡോ. മാത്യു ചേന്നാട്ട്, ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ന്യൂറോളജി വിഭാഗം മേധാവി ഡോ. എസ്.ആർ. സജേഷ്, ന്യൂറോസർജറി വിഭാഗം മേധാവി ഡോ. എം.കെ. സരീഷ് കുമാർ, ഡോ. ശ്രീജിത്ത് ആർ.നായർ, ഡോ. ജോസ് പോൾ ലൂക്കാസ്, ഡോ. ജോസുകുട്ടി മാത്യു, ഡോ. ഷിപ്ര രചനസിങ് വിവിധ ഡോക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
Published: 30 Oct 2026, 02:32 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented