എസ്.എച്ച്.ഒ.യുടെ മുറി സ്റ്റേഷൻ ചുമതലയുള്ള സബ് ഇൻസ്പെക്ടർക്ക് കൈമാറി
തലയോലപ്പറമ്പ് : പോലീസ് സേനയിലെ പുതിയ നയപരമായ പരിഷ്കാരങ്ങൾ ഒടുവിൽ തലയോലപ്പറമ്പ് സി.ഐയുടെ ഇരിപ്പിടം നഷ്ടമാക്കി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്.എച്ച്.ഒ.) സി.ഐ.മാരായിരുന്നു.
പുതിയ സർക്കാരിന്റെ നയപരമായ തീരുമാനത്തെ തുടർന്ന് എസ്.ഐ.മാരെ എസ്.എച്ച്.ഒ.മാരായി നിയമിച്ചതോടെയാണ് തലയോലപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർക്ക് സ്വന്തം ഓഫീസില്ലാത്ത അവസ്ഥയുണ്ടായത്.
തലയോലപ്പറമ്പ്, വെള്ളൂർ എന്നീ രണ്ട് സ്റ്റേഷനുകളാണ് തലയോലപ്പറമ്പ് സി.ഐയുടെ പരിധിയിലുള്ളത്.
പരിമിതമായ കെട്ടിടസൗകര്യങ്ങൾ മാത്രമുള്ള തലയോലപ്പറമ്പ് സ്റ്റേഷനിൽ പുതിയ ഉത്തരവിനെ തുടർന്ന് എസ്.എച്ച്.ഒ.യുടെ മുറി സബ് ഇൻസ്പെക്ടർക്ക് കൈമാറേണ്ടിവന്നു.
ഇതോടെ സി.ഐക്ക് ഇരിക്കാൻ ഒരിടംപോലുമില്ലാത്ത അവസ്ഥയായി. നിലവിൽ തലയോലപ്പറമ്പിലും വെള്ളൂരുമായി ഔദ്യോഗിക ജീപ്പിലിരുന്നാണ് സി.ഐ.യുടെ കൃത്യനിർവഹണം.
വെള്ളൂർ സ്റ്റേഷനിലെ കെട്ടിടത്തിന്റെ ഒരുഭാഗം സി.ഐ. ഓഫീസിനായി തയ്യാറാക്കുന്നുണ്ടെങ്കിലും കംപ്യൂട്ടർ, പ്രിന്റർ ആവശ്യമായ സ്റ്റാഫ് എന്നിവ എങ്ങനെയുണ്ടാക്കും എന്നതിന് ഒരു രൂപവുമില്ല.
തലയോലപ്പറമ്പ് സി.ഐ. വെള്ളൂർ സ്റ്റേഷനിൽ പോയി ഇരിക്കണോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രമായ തലയോലപ്പറമ്പിൽനിന്ന് സി.ഐ. ഓഫീസ് മാറുന്നത് പൊതുജനങ്ങളെയും കാര്യമായി ബാധിക്കും.
തലയോലപ്പറമ്പ് സ്റ്റേഷനോട് ചേർന്നുകിടക്കുന്ന പഞ്ചായത്തിന്റെയും ഇറിഗേഷൻ വകുപ്പിന്റെയും സ്ഥലം സർക്കാർ തലത്തിലുള്ള ഇടപെടലിലൂടെ ഏറ്റെടുത്ത് അവിടെ സർക്കിൾ ഇൻസ്പെക്ടർക്കായി പ്രത്യേക ഓഫീസ് നിർമിക്കണമെന്നാണ് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും ആവശ്യം.
Published: 29 Oct 2026, 02:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented