കറുകച്ചാൽ : മണിമല റോഡിൽ ബസ്‌ സ്റ്റാൻഡ് കവാടത്തിന് സമീപത്തെ ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ പ്രദേശത്തെ എട്ട് കടകളിൽ വെള്ളംകയറി. ശക്തമായി മഴപെയ്താൽ സെൻട്രൽ ജങ്ഷനിൽ നിന്നും നെടുംകുന്നം ഭാഗത്തുനിന്നും ഒഴുഴുകിയെത്തുന്ന വെള്ളം ഈ ഭാഗത്താണ് കെട്ടിക്കിടക്കുന്നത്.

To advertise here,

ഓടകളിലേക്ക് വെള്ളം താഴാനുള്ള കുഴികൾ മണ്ണുവീണും മാലിന്യങ്ങൾ നിറഞ്ഞും അടഞ്ഞതോടെയാണ് വെള്ളക്കെട്ട് പതിവായത്. കൂടാതെ ഓടകൾ വൃത്തിയാക്കിയിട്ടുമില്ല. നടപ്പാതകൾ ഇളക്കി സ്ലാബുകൾ പൊളിച്ചാൽമാത്രമേ ഓടകൾ വൃത്തിയാക്കാൻ കഴിയൂ.

 

മൂന്നുമാസം മുൻപ് സെൻട്രൽ ജങ്ഷനിൽ വെള്ളക്കെട്ട് പരിഹരിക്കാൻ ഓടകൾ വൃത്തിയാക്കിയിരുന്നു. മഴയ്ക്കുശേഷം ഇവിടെ മാലിന്യങ്ങളും മണ്ണും അടിഞ്ഞുകൂടി കിടക്കുന്നത് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ്. മഴ തോരാതെപെയ്താൽ നടപ്പാതകൾ കവിഞ്ഞ് കടകളിലേക്ക് വെള്ളംകയറുകയാണ് പതിവ്. വിഷയത്തിൽ പി.ഡബ്ല്യു.ഡി. നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.