വൈക്കം : വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ മുന്നോടിയായി തുടങ്ങിയ പുള്ളിസന്ധ്യവേലയുടെ പ്രധാന ചടങ്ങായ വിളക്കിന് എഴുന്നള്ളിപ്പ് ശനിയാഴ്ച വൈകീട്ട് നടന്നു. വൈക്കത്തപ്പന്റെ സ്വർണത്തിടമ്പ് ഏറെ അലങ്കാരങ്ങളോടെ എഴുന്നള്ളിക്കുന്ന ചടങ്ങാണ് വിളക്കിന് എഴുന്നള്ളിപ്പ്. പുള്ളിസന്ധ്യവേല നടക്കുന്ന ദിവസങ്ങളിൽ പ്രഭാത ശ്രീബലിയും വൈകീട്ട് വിളക്കിന് എഴുന്നള്ളിപ്പും പ്രധാന ആചാരമാണ്. ശനിയാഴ്ച വൈകീട്ട് അത്താഴപൂജയ്ക്ക് ശേഷമായിരുന്നു വിളക്കിന് എഴുന്നള്ളിപ്പ്. ദേവനാരായണൻ എന്ന ആനയാണ് തിടമ്പേറ്റിയത്. ആചാരത്തിന്റെ ഭാഗമായി മൂന്ന് പ്രദക്ഷിണമാണ് നടത്തുന്നത്.

To advertise here,

ആദ്യ പ്രദക്ഷിണത്തിന് നാഗസ്വരമേളവും രണ്ടാമത്തേതിന് ചെണ്ടമേളവും മൂന്നാമത്തേതിന് അനുഷ്ഠാന വാദ്യവുമാണ് ഉപയോഗിച്ചത്. വൈക്കം ക്ഷേത്രത്തിലെ വാദ്യകലാകാരൻമാരും കലാപീഠത്തിലെ വിദ്യാർഥികളുമാണ് മേളം ഒരുക്കിയത്. ഡെപ്പ്യൂട്ടി കമ്മിഷണർ കെ. ഇന്ദുകുമാരി, അസിസ്റ്റന്റ് കമ്മിഷണർ അഭിലാഷ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ വിമൽകുമാർ എന്നിവർ നേതൃത്വം നൽകി.