അയർക്കുന്നം : അയർക്കുന്നം നീറിക്കാട്- ആറുമാനൂർ- തിരുവഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി നശിക്കുന്നു. നീറിക്കാട്, കാറക്കുളം, ഉരുളിപ്പാടം, എരമല്ലൂർ, തിരുവഞ്ചൂർ, ഏഴായിരംപാടം, മയിലി പാടം തുടങ്ങി 1500 ഏക്കർ പാടശേഖരങ്ങളിലെ കൃഷിക്കും രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനുമുള്ള പദ്ധതിയാണിത്‌.

To advertise here,

അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ പദ്ധതിയുടെ പ്രധാന പമ്പ് ഹൗസ് കെട്ടിടം ഏത് നിമിഷവും നിലംപൊത്താം. കനാലുകൾ കാടുകയറി നശിച്ചു. പലയിടത്തും തകർന്നു. ജലവിതരണ ശൃംഖല പലയിടങ്ങളിലും സ്തംഭിച്ചു. പദ്ധതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ്‌ കൊറ്റത്തിൽ മന്ത്രി മോൻസ് ജോസഫിന് നിവേദനം നൽകിയിട്ടുണ്ട്‌.

അധ്വാനിച്ച് നേടിയത്

​ :​മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രത്യേക പരിഗണനയിൽ ഉൾപ്പെടുത്തി ഏകദേശം 35 വർഷം മുമ്പാണ് പദ്ധതി യാഥാർഥ്യമാക്കിയത്. അന്ന് ഗ്രാമപ്പഞ്ചായത്തംഗമായിരുന്ന ജോയ്‌ കൊറ്റത്തിലും, പി.കെ. കുര്യാക്കോസ് പാറയിലും ചേർന്ന് നടത്തിയ പ്രവർത്തനങ്ങളാണ് ഫലം കണ്ടത്.

വെള്ളം എത്തിക്കാൻ അന്ന് പമ്പ് ഓപ്പറേറ്ററെ സർക്കാർ നിയമിക്കാൻ കാലതാമസം നേരിട്ടപ്പോൾ പി.കെ. കുര്യാക്കോസിന്റെ മകൻ അജിത്ത് ആ ചുമതല ശമ്പളം ഇല്ലാതെ ഏറ്റെടുത്തു. 1991-ൽ അന്നത്തെ മന്ത്രി ടി.എം. ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു. പദ്ധതി പൂർത്തീകരിച്ച് 2000-ൽ അന്നത്തെ മന്ത്രി ടി.കെ. രാമകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.