ചാത്തന്നൂർ : ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്ത് സ്‌കൂൾ പ്രഭാതഭക്ഷണപദ്ധതി തുടങ്ങി. മൈലക്കാട് ഗവ. എൽ.പി.എസിൽ നടന്ന പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജിനോക്കി എഡ്വേർഡ് നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ രഘുനാഥൻപിള്ള, നിസാർ ചിറക്കട, സന്ധ്യാകുമാരി, പ്രധാനാധ്യാപിക ഷീജ, പി.ടി.എ.പ്രസിഡന്റ് സിജു മനോഹരൻ എന്നിവർ സംസാരിച്ചു.പഞ്ചായത്തിലെ നാല് സർക്കാർ സ്‌കൂളുകൾക്ക് ദിവസവും ഉച്ചഭക്ഷണം കൂടാതെ രാവിലെ അധ്യയനം ആരംഭിക്കുംമുൻപ് പ്രഭാതഭക്ഷണവും വിതരണം ചെയ്യും.
മൈലക്കാട് യു.പി.എസിൽ
ചാത്തന്നൂർ : ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ സർക്കാർ പ്രൈമറി സ്‌കൂളുകളിൽ പ്രഭാതഭക്ഷണ പദ്ധതി ആരംഭിച്ചു. മൈലക്കാട് പഞ്ചായത്ത് യു.പി. സ്‌കൂളിൽ പ്രഭാതഭക്ഷണ പദ്ധതിയുടെ സ്‌കൂൾതല ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് അംഗം ആർ. കലജദേവി നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് റസിയ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജി.എസ്. ആദർശ്, എസ്.എം.സി. ചെയർപെഴ്‌സൺ ബിസ്മി, മാതൃസമിതി കൺവീനർ അനു, സീനിയർ അധ്യാപിക എം.എസ്. സുമ, സ്റ്റാഫ് സെക്രട്ടറി എം. നൗഫൽ, സൗമ്യ കൃഷ്ണൻ, റസാനത്ത് ബീവി, ദിവ്യ എന്നിവർ നേതൃത്വം നൽകി.
Published: 05 Sept 2026, 01:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented