പൂഞ്ഞാർ : പ്രളയത്തിൽ തകർന്ന കാവുംകടവ് പാലത്തിന്റെ കൈവരികൾ പുനർനിർമിക്കാൻ വൈകുന്നു.
ഓഗസ്റ്റ് അദ്യമുണ്ടായ പ്രളയത്തിലാണ് മീനച്ചിലാറിന്റെ കുറുകെയുള്ള, പൂഞ്ഞാർ പഞ്ചായത്തിലെ കാവുംകടവ് പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയത്. തകർന്ന കൈവരികൾക്ക് പകരം നാട്ടുകാർ മുളകൊണ്ട് സ്ഥാപിച്ച താത്കാലിക കൈവരികളും തകർന്നിരിക്കുകയാണ്. നിത്യേന വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ കാൽനടയായും ബസ് ഉൾപ്പെടെ ഉള്ള വാഹനങ്ങളും കടന്നുപോകുന്ന പാലത്തിലൂടെയുള്ള യാത്ര അപകടകരമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന പരാതിയാണ് നാട്ടുകാർക്കുള്ളത്.
ചേന്നാട്, പെരുന്നിലം പ്രദേശവാസികൾക്ക് ഈ പാലത്തിലൂടെ വേണം പൂഞ്ഞാറിലെത്താൻ. അതേപോലെ പൂഞ്ഞാറുകാർക്ക് മുണ്ടക്കയം പ്രദേശത്തേക്ക് പോകാനുള്ള എളുപ്പ വഴിയുമാണിത്. രണ്ട് വാഹനങ്ങൾ പാലത്തിലൂടെ പോകുന്ന സമയം കാൽനടക്കാർ കൈവരികളിൽ പിടിച്ചാണ് സുരക്ഷ നേടിയിരുന്നത്. ഇപ്പോൾ വാഹനങ്ങൾ വരുന്നുണ്ടോയെന്ന് നോക്കിവേണം പാലത്തിലൂടെ നടക്കാൻ. പ്രളയത്തിൽ വലിയ മരങ്ങളും കല്ലുകളും വന്നടിച്ച് പാലത്തിനും ബലക്ഷയം വന്നിട്ടുണ്ട്. എന്നിട്ടും നവീകരണത്തിന് ആരും തയ്യാറാകുന്നില്ല.
Published: 28 Oct 2026, 02:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented