കോട്ടയം : മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തൊട്ടാകെ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഗാന്ധിജയന്തി ദിനത്തിൽ ആർ.ജെ.ഡി. ജില്ലാക്കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്‌ക്വയറിൽ ഐക്യദാർഢ്യ സമ്മേളനം നടത്തി. സമ്മേളനം ആർ.ജെ.ഡി. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ലോകത്താകെ വിജയിച്ചിട്ടുള്ള ബഹുഭൂരിപക്ഷം സമരങ്ങളും ഗാന്ധിയൻ സമരമാർഗത്തിലുള്ളതായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു. ആർ.ജെ.ഡി. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബെന്നി കുര്യൻ അധ്യക്ഷനായി. പീറ്റർ പന്തലാനി, ടി.എസ്. റഷീദ്, ജോസ് മടുക്കകുഴി, ഏ.വി. ജോർജ് കുട്ടി, ബെന്നി സി. ചീരഞ്ചിറ, അഡ്വ. ജോസഫ് സലിം, വി.കെ. സജികുമാർ, അഡ്വ. ജോണി ഈഴാറാകം, ജോർജുകുട്ടി ഞള്ളാനി, കെ.ആർ. മനോജ് കുമാർ, എം.കെ. അനിൽകുമാർ, കെ.എസ്. ബെന്നി, മഹിളാജനത ജില്ലാ പ്രസിഡന്റ് ഏലമ്മ ജോസ്, എസ്.എസ്.എ.ഐ. ജില്ലാ പ്രസിഡന്റ് എം. ഗൗരി കൃഷ്ണ, റിജോ പാദുവ എന്നിവർ പ്രസംഗിച്ചു.

To advertise here,