ചേർപ്പുങ്കൽ : ഏറ്റുമാനൂർ-പൂഞ്ഞാർ സംസ്ഥാന പാതയിൽ കുമ്മണ്ണൂരിന് സമീപം റോഡരികിൽ കോൺക്രീറ്റ് മിക്സിങ് യൂണിറ്റുകൾ നിരത്തിയിട്ടിരിക്കുന്നു. വാടകയ്ക്ക് നൽകുന്ന ഈ ഉപകരണങ്ങൾ തിരികെകൊണ്ടുവന്ന് റോഡരികിൽ തന്നെ നിർത്തിയിടുകയാണ്.

To advertise here,

ഉപയോഗശൂന്യമായതും നിലവിൽ ഉപയോഗിക്കുന്നതുമായ ആറ് മിക്സിങ് യൂണിറ്റുകളാണ് റോഡിന് സമീപം നിരനിരയായി ഇട്ടിരിക്കുന്നത്. ഇത് വലിയ അപകടത്തിന് സാധ്യതയൊരുക്കുന്നു. റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിലാണ് ചിലത് ഇട്ടിരിക്കുന്നത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടാൻ സാധ്യതയുണ്ട്. രാത്രി വാഹനങ്ങൾക്ക് വശം കൊടുക്കുമ്പോൾ അപകട സാധ്യത ഏറെയാണ്. വഴിയാത്രക്കാർക്ക് നടക്കാനുള്ള ഇടം പോലും ഇല്ലാത്ത സ്ഥിതിയാണ്. ഈ ഭാഗത്ത് വെളിച്ചക്കുറവ് ഉള്ളതിനാൽ രാത്രിയിൽ അപകട സാധ്യത ഇരട്ടിയാകുന്നു.