നെടുംകുന്നം : മുളയംവേലി നാരകച്ചാൽ പാടശേഖരത്തിൽ കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിൽ നെൽവിത്ത് വിതച്ചു.

To advertise here,

കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ, പാമ്പാടി എന്നീ പഞ്ചായത്തുകളിലെ കർഷകർചേർന്നാണ് ഇക്കുറിയും കൃഷിയിറക്കുന്നത്. റോണി കെ.ബേബി എം.എൽ.എ. വിത്ത് വിതയ്ക്കൽ ഉദ്ഘാടനം ചെയ്തു.

വർഷങ്ങളായി തരിശുകിടന്ന പാടശേഖരം പാട്ടത്തിനെടുത്ത് കർഷകക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നെൽക്കൃഷി ചെയ്യുന്നത്. വിളവെടുക്കുന്ന നെല്ല് കുത്തി അരിയാക്കി ഇവർതന്നെ വിപണിയിലെത്തിക്കുകയാണ് ചെയ്യുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് രാജമ്മാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കങ്ങഴ പഞ്ചായത്ത് പ്രസിഡന്റ് അജി തകടിയേൽ, ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല, കൃഷിവകുപ്പ് അസി.ഡയറക്ടർ സിമി ഇബ്രാഹിം, ജോൺസൺ ഇടത്തിനകം, ജോസഫ് ദേവസ്യാ, സന്തോഷ് പീലിയാനിക്കൽ, കെ.ജെ. ജോൺ കാരുവേലിൽ, എസ്. ശ്രീരാജ് തുടങ്ങിയവർ പ്രസംഗിച്ചു.