ചങ്ങനാശ്ശേരി : ഗ്യാനേഷ്കുമാറിനെ നീക്കണമെന്നും കേന്ദ്രത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം കൗൺസിലിൽ പ്രതിപക്ഷനേതാവായ എൽ.ഡി.എഫിലെ പി.എ. നസീർ അവതരിപ്പിച്ചു. ഭരണകക്ഷിയായ യു.ഡി.എഫിൽനിന്നും ചെയർമാൻ ജോമി ജോസഫും പ്രമേയം അവതരിപ്പിച്ചതിനെ തുടർന്ന് ഇരുകക്ഷികളും പ്രമേയത്തെ പിന്താങ്ങി.

To advertise here,

ബി.ജെ.പി.യിൽ നിന്നുള്ള വിദ്യാഭ്യാസസ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ എൻ.പി. കൃഷ്ണകുമാർ പ്രമേയത്തെ ചോദ്യം ചെയ്തു. സുപ്രീം കോടതിയിൽ ഈ വിഷയത്തിൽ കേസ് നടക്കുന്നതിനാൽ പ്രമേയത്തിന് അനുവാദം നൽകുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞു.

ചെയർമാൻ പ്രമേയത്തിന് അനുവദിനൽകുകയും ചെയ്തതിനെ തുടർന്ന് ബി.ജെ.പി. അംഗങ്ങളായ സതിഷ്‌കുമാർ, ആർ. പ്രസന്നകുമാരി, അജീഷ് കൊച്ചുകൊട്ടാരം എന്നിവർ പ്രമേയം കീറി എറിഞ്ഞ് ഇറങ്ങിപ്പോയി. പ്രമേയത്തെ അനുകൂലിച്ച് എൽ.ഡി.എഫിൽനിന്ന് ടി.പി. അജികുമാർ, യു.ഡി.എഫിൽനിന്ന് സന്തോഷ് ആന്റണി, അഡ്വ. മാർട്ടിൻ ജോസഫ്, എ.പി. സിയാദ്, ഷൈനി വർഗീസ് എന്നിവർ സംസാരിച്ചു.