
29Kdy3.
കോതനല്ലൂർ: സഹജീവികളെ ചേർത്തുപിടിക്കുന്ന മനുഷ്യനന്മകളെ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്. ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്കൽ നേതൃത്വം നൽകുന്ന സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള 69-ാം സ്‌നേഹവീടിന്റെ ശിലാസ്ഥാപനം മാഞ്ഞൂർ പഞ്ചായത്തിലെ കോതനല്ലൂരിൽ നിർവഹിക്കുകയായിരുന്നു ചീഫ് വിപ്പ്. യോഗത്തിൽ മാഞ്ഞൂർ സ്‌നേഹദീപം പ്രസിഡന്റ് ബാബു തൂമ്പുങ്കൽ അധ്യക്ഷത വഹിച്ചു. ജോസ്‌മോൻ മുണ്ടയ്ക്കൽ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ്, പഞ്ചായത്ത് മെമ്പർമാരായ സി.എം. ജോർജ്, ഡെസിലി ജോർജ്, ലിസി ജോർജുകുട്ടി, മാത്യൂസ് കെ.മാത്യൂസ്, ജോസി മാത്യു എന്നിവർ പ്രസംഗിച്ചു.
Content Highlights: Government Chief Whip Apu John Joseph laid the foundation stone for the 69th Snehadeepam house in Kothanalloor, Manjoor.
Published: 28 Nov 2026, 06:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented