മടിക്കൈ: ഗ്രാമപ്പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട ചെമ്പിലോട്ട് -നീരൂക്ക് റോഡ് തകർച്ചയിൽ. ചെമ്പിലോട്ട് ഭാഗത്തെ 100 മീറ്ററോളം റോഡാണ് പൊളിഞ്ഞ് കിടക്കുന്നത്. ചിലയിടങ്ങളിൽ റോഡിലെ സോളിങ്ങും ഇളകിയിട്ടുണ്ട്.

To advertise here,

750 മീറ്റർ വരുന്ന റോഡിൽ മടിക്കൈ കൃഷിഭവൻ ഭാഗത്ത് കോൺക്രീറ്റും മറ്റ് ഭാഗങ്ങളിൽ ടാറിങ്ങും ആറ് വർഷം മുമ്പാണ് പൂർത്തിയാക്കിയത്. ചെമ്പിലോട്ട് ഭാഗത്ത് നിന്ന് വാഹനങ്ങളെത്താനും തിരിച്ച് പോവാനും പ്രയാസപ്പെടുകയാണെന്ന് നാട്ടുകാർ പറഞ്ഞു. തകർന്ന ഭാഗം നന്നാക്കുന്നതിന് നടപടിയെടുക്കുമെന്ന് രണ്ടാം വാർഡ് അംഗം പുഷ്പാവതി അറിയിച്ചു.