എരുമേലി : കനത്ത മഴയെത്തുടർന്ന് കോയിക്കക്കാവ്-കാളകെട്ടി കാനനപാതയിൽ ഒറ്റപ്പെട്ടുപോയ ഭക്തർക്ക് തുണയായി വനപാലകരും അഗ്നിരക്ഷാ സേനയും. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കോയിക്കക്കാവിലൂടെ നടന്നുപോയ ആറ് അയ്യപ്പഭക്തരാണ് കാളകെട്ടിക്ക് സമീപം അരശുമുടിക്കോട്ട ഭാഗത്ത് ഒറ്റപ്പെട്ടത്.
കനത്ത മഴയായതിനാൽ യാത്ര തുടരാനാവാതെ വനപാതയിലെ താത്കാലിക കടയിൽ അഭയം തേടി. ഭക്തരിൽ മൂന്ന് പേർ ബിഹാർ സ്വദേശികളും മൂന്നുപേർ കർണാടക സ്വദേശികളും ആയിരുന്നു. സേവന കേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് വനപാലകരെ വിവരം അറിയിച്ചത്. വനപാലകർ അഗ്നിരക്ഷാസേനയുടെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ രാത്രി 11 മണിയോടെ ഭക്തരെ കാളകെട്ടി ശിവപാർവതി ക്ഷേത്രാങ്കണത്തിൽ എത്തിച്ചു. വനപാലകരായ റെജി ശ്രീധർ, വിജയകൃഷ്ണൻ, കെ.വി. ശ്രീകുമാർ, വാച്ചർമാരായ വി.എസ്. ഗണേശൻ, അഗ്നിരക്ഷാ സേനയിലെ അനുമോൻ, രഞ്ജു തുടങ്ങിയവരാണ് ഭക്തർക്ക് തുണയായത്.
Published: 28 Nov 2026, 01:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented