
കോഴഞ്ചേരി: യു.ഡി.എഫ്. സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ ജനക്ഷേമപരിപാടികൾ നടപ്പാക്കുമെന്നും ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. ആറന്മുള ബ്ലോക്ക് കോൺഗ്രസ് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ എം.എൽ.എ. യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ നഷ്ടപ്പെടുത്തിയ മന്ത്രിസഭാംഗംകൂടിയായിരുന്ന മുൻ ആറന്മുള എം.എൽ.എ. വീണാ ജോർജിന്റെ നടപടി ഗുരുതരമായ കൃത്യവിലോപമാണെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. മാലേത്ത് സരളാദേവി, ഡി.സി.സി. സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ കെ.എൻ. രാധാ ചന്ദ്രൻ, സുനിൽ പുല്ലാട്, എൻ.സി. മനോജ്, അബ്ദുൾ കലാം ആസാദ്, ആറന്മുള മണ്ഡലം പ്രസിഡന്റ് മനോജ് ജോർജ്, ആറന്മുള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷാജി ചാക്കോ, ഏദൻ ജോർജ്, ജി. പ്രദീപ്, രമാദേവി, മഹേഷ് എന്നിവർ പ്രസംഗിച്ചു.
Content Highlights: DCC President Prof Satheesh Kochuparambil inaugurated the Aranmula Block Congress workers meeting and criticized former MLA Veena George over asset development funds.
Published: 28 Nov 2026, 06:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented