29Kdy1.

To advertise here,

വൈക്കം: ജനകീയ ആസൂത്രണ പദ്ധതി 2026-27 പ്രകാരം ടി.വി.പുരം പഞ്ചായത്ത് ക്ഷീരമേഖലയിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്.ബിജു നിർവഹിച്ചു. യോഗത്തിൽ ക്ഷീര സംഘം പ്രസിഡന്റ് മോഹൻ ഒറ്റയിൽ അധ്യക്ഷത വഹിച്ചു.

ക്ഷീര വികസന ഓഫീസർ സിബിമോൻ പദ്ധതി വിശദീകരിച്ചു. ഡയറി ഫാം ഇൻസ്‌പെക്ടർ പ്രതീഷ് കുമാർ ക്ലാസെടുത്തു. കേരള ഫീഡ് ഫീൽഡ് ഓഫീസർ മോബിൻ വർഗീസ്, ക്ഷീരസംഘം സെക്രട്ടറി സുനിത തുടങ്ങിയവർ പ്രസംഗിച്ചു.