ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജിലെ സർജിക്കൽ കെട്ടിടത്തിൽ രോഗികളെയുംകൊണ്ട് പോകുന്ന ചരിവ് പ്രതലവും നടപ്പുവഴിയും അലക്കിയ തുണി വിരിക്കുമിടമായി. ശസ്ത്രക്രിയയ്ക്ക് കൊണ്ടുപോവുകയും തിരികെ കൊണ്ടുവരുകയും ചെയ്യുന്ന രോഗികളെ അണുബാധയിൽനിന്ന് സൂക്ഷിക്കേണ്ടതുണ്ട്. എന്നിട്ടും ഇൗ തുണിവിരിക്കൽ ആരും ശ്രദ്ധിക്കുന്നില്ല.
രോഗികളുടെ കൂട്ടിരിപ്പുകാരുടെ വസ്ത്രങ്ങളാണ് ഇവിടെ അലക്കി ഇടുന്നത്. കൂട്ടിരിപ്പുകാർക്ക് പൊതുവായ വിശ്രമ മുറികൾ ആശുപത്രിയിലുണ്ട്. കൂടാതെ പ്രധാന വാർഡുകളിലും ഇന്റൻസീവ് കെയർ യൂണിറ്റുകൾ തുടങ്ങിയവകൾക്ക് സമീപവും പ്രത്യേകം ക്രമീകരിച്ച വിശ്രമമുറികളുണ്ട്. സർജിക്കൽ കെട്ടിടത്തിൽ രോഗികളെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോകാൻ ഉപയോഗിക്കുന്ന റാമ്പുകളുടെ കൈവരികൾ, ജനലുകൾ എന്നിവിടങ്ങളിലാണ് അടിവസ്ത്രം അടക്കമുള്ള തുണിത്തരങ്ങൾ അലക്കി ഉണങ്ങാൻ വിരിച്ചിടുന്നത്. ഇത് സ്ട്രക്ചർ, വീൽച്ചെയർ എന്നിവയുമായി പോകുന്നതിനും പ്രയാസമുണ്ടാക്കുന്നു.
നിർദേശിക്കപ്പെട്ട ഇടത്തേക്ക് നനച്ച തുണി മാറ്റണമെന്ന് നിർദേശിച്ചിട്ടും കൂട്ടിരിപ്പുകാർ അനുസരിക്കാൻ തയ്യാറാകുന്നില്ലെന്ന് ആശുപത്രി ജീവനക്കാർ പറയുന്നു. മുപ്പതിലധികം വരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥർ, അറ്റൻഡർമാർ, ശുചീകരണ ജീവനക്കാർ, ഗേറ്റ് ഡ്യൂട്ടി ജീവനക്കാർ, നഴ്സിങ് എന്നിങ്ങനെ ഒരേസമയം നൂറോളം ജീവനക്കാരാണ് സർജിക്കൽ ബ്ലോക്കിലുള്ളത്.
Published: 28 Nov 2026, 01:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented