
മാഞ്ഞൂർ: കോട്ടയം ജില്ലാപഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ മാഞ്ഞൂർ എൻ.എസ്.എസ്. ജങ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിച്ചു. മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോർജ് അധ്യക്ഷതവഹിച്ചു.
ജില്ലാപഞ്ചായത്ത് അംഗം ആൻമരിയ ജോർജ്, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാഞ്ഞൂർ മോഹൻകുമാർ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസി ജോസ് പാളിത്തോട്ടം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശോഭാ ജെയിംസ്, ബാബു തൂമ്പുങ്കൽ, പഞ്ചായത്തംഗങ്ങളായ ലൂക്കോസ് മാക്കിൽ, സി.എം. ജോർജ്, ഷെർലി ജോസ്,ടോമി കാറുകുളം തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: MLA Mons Joseph inaugurated the newly constructed waiting shed at NSS Junction in Manjoor, funded by Kottayam District Panchayat.
Published: 28 Nov 2026, 06:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented