
ശബരിമല: നിയമസഭാപരിസ്ഥിതി സമിതി അംഗങ്ങളായ എം.എൽ.എ.മാർ ചൊവ്വാഴ്ച്ച സന്ധ്യക്ക് സന്നിധാനത്തെത്തി. രാത്രി ഏഴുമണിയോടെ സന്നിധാനത്തെ കെട്ടിടങ്ങൾ, വ്യാപാരശാലകൾ, താമസസ്ഥലങ്ങൾ തുടങ്ങി ഓരോയിടങ്ങളും നേരിട്ടുകണ്ട് മാലിന്യ, ശുചിത്വപ്രശ്‌നങ്ങൾ എന്നിവയും ദേവസ്വംബോർഡ് ഏർപ്പെടുത്തിയ സൗകര്യങ്ങളും കണ്ടുമനസ്സിലാക്കി. നിലവിൽ ഏർപ്പെടുത്തിയ സൗകര്യങ്ങൾ തൃപ്തികരമാണെന്നും പരിഹരിക്കപ്പെടണമെന്നു വിലയിരുത്തുന്ന പ്രശ്‌നങ്ങളടങ്ങിയ റിപ്പോർട്ട് വ്യാഴാഴ്ച കൂടി തുടരുന്ന പരിശോധനയ്ക്കുശേഷം സർക്കാറിനു സമർപ്പിക്കുമെന്നും സമിതി ചെയർപേഴ്‌സൺ സജീവ് ജോസഫ് എം.എൽ.എ.പറഞ്ഞു. ഇവിടുത്തെ ജന്തുജാലങ്ങളെ സംരക്ഷിക്കുന്നതിന് വലിയ പരിഗണന നൽകുന്നതായി സമിതി അംഗം ചാണ്ടി ഉമ്മൻ എം.എൽഎ. പറഞ്ഞു. പമ്പയിലെ തുണിമാലിന്യങ്ങൾ മീനുകളുടെ അതിജീവനത്തിനുപോലും ഭീഷണിയാണ്. അതിനൊക്കെ പരിഹാരം വേണ്ടതുണ്ട്-ചാണ്ടി ഉമ്മൻ പറഞ്ഞു. ഓരോ പ്രശ്‌നവും സൂക്ഷ്മമായി പഠിച്ച് ഫലപ്രദമായ പരിഹാരങ്ങൾ നിർദേശിക്കുകയാണു ലക്ഷ്യമെന്ന് സമിതി അംഗം ഫൈസൽബാബു എം.എൽ.എ.വ്യക്തമാക്കി.
Content Highlights: The Kerala Legislative Environment Committee visited Sabarimala Sannidhanam to inspect waste management, hygiene, and facilities arranged by the Devaswom Board.
Published: 25 Nov 2026, 09:42 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented