കൊച്ചി : ലേബർ കോഡുകൾക്ക് അനുസൃതമായി സംസ്ഥാനത്ത് ചട്ടങ്ങൾ തയ്യാറാക്കുമ്പോൾ തൊഴിലാളികൾക്ക് ഗുണകരമാകുന്ന രൂപത്തിൽ മാത്രമേ തൊഴിൽ ചട്ടങ്ങൾ രൂപവത്കരിക്കൂയെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഐ.എൻ.ടി.യു.സി. എറണാകുളം ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് തൊഴിൽ ചട്ടങ്ങൾ രൂപവത്കരിക്കാൻ മുഖ്യമന്ത്രിയുടെയും തൊഴിൽവകുപ്പ് മന്ത്രിയുടെയും സാന്നിധ്യത്തിൽ കേരളത്തിലെ 23 ട്രേഡ് യൂണിയൻ നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് ചർച്ച നടത്തുകയാണ്. അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ പൂർത്തിയാക്കും. സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിലുള്ള തൊഴിൽ ചട്ടങ്ങൾ ഉടനെ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.
ഐ.എൻ.ടി.യു.സി. എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ചൈതന്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഐ.എൻ.ടി.യു.സി. എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു.
ഐ.എൻ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. ജോയ്, ഹൈബി ഈഡൻ എം.പി., കൃഷ്ണവേണി ശർമ, യു.ഡി.എഫ്. ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ, വി.ജെ. പൗലോസ്, എ.കെ. രാജൻ, എം.വി. മനോജ്, സൈബ താജുദ്ദീൻ, ചന്ദ്രലേഖ ശശിധരൻ, പി. പ്രവീൺകുമാർ, ജീമോൻ കയ്യാല, ഏലിയാസ് കാരിപ്ര, തറുവായി കുട്ടി എന്നിവർ പ്രസംഗിച്ചു.
Published: 25 Nov 2026, 04:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented