കളമശ്ശേരി : കളമശ്ശേരി നഗരസഭയുടെ സ്‌ട്രക്ചറൽ പ്ലാനിൽ മാറ്റംവരുത്താൻ നേതൃത്വം നൽകിയ ചെയർപേഴ്സൺ ജമാൽ മണക്കാടനെ നഗരസഭയുടെയും പൊതുസമൂഹത്തിന്റെയും നേതൃത്വത്തിൽ ആദരിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ ജനങ്ങളുടെ ക്ഷേമം മുന്നിൽക്കണ്ട് എപ്പോഴും ഊർജസ്വലനായി ജനങ്ങളോടൊപ്പം പ്രവർത്തിക്കുന്നയാളാണ് ജമാൽ മണക്കാടനെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. ജമാൽ മണക്കാടനെ അദ്ദേഹം പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.
മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, മുൻമന്ത്രി പി. രാജീവ്, ജില്ലാ പ്ലാനിങ് ബോർഡംഗം അഡ്വ. റുഖിയ ജമാൽ, കളമശ്ശേരി നഗരസഭാ വൈസ് ചെയർപേഴ്സൺ ഷെറീന കമറുദ്ദീൻ, വിവിധ സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. എം.എ. വഹാബ്, വി.എച്ച്. ആസാദ്, ബിന്ദു മനോഹരൻ, അഞ്ജു മനോജ് മണി, നഗരസഭാ സെക്രട്ടറി പോൾസൺ റോബർട്ട്, കൗൺസിലർമാരായ കെ.ടി. മനോജ്, ജെ. ലക്ഷ്മി, പി.എം. നജീബ്, പി.കെ. ദിനേശ്, മുഹമ്മദ് റസീഫ്, മുഹമ്മദ് ആസിഫ് തുടങ്ങിയവർ സംസാരിച്ചു.
Published: 25 Nov 2026, 04:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented