കൊല്ലം :തിരുമുല്ലവാരം മഹാവിഷ്ണുസ്വാമിക്ഷേത്രത്തിൽ പ്രതിഷേധ നാമജപയാത്ര സംഘടിപ്പിച്ചു. തിരുമുല്ലവാരത്തെ വിവിധ ക്ഷേത്രങ്ങളിൽനിന്നു നൂറുകണക്കിനു ഭക്തജനങ്ങൾ നാമജപയാത്രയിൽ അണിനിരന്നു.

To advertise here,

വയലിൽകാവ് ഭഗവതിക്ഷേത്രം, പുതുശേരികാവ്, രാജരാജേശ്വരി ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന്‌ ആരംഭിച്ച നാമജപയാത്ര കുന്നേൽമുക്കിൽ ഒന്നിച്ച് ക്ഷേത്രത്തിനു മുന്നിൽ സമാപിച്ചു.

തുടർന്ന് നടന്ന യോഗത്തിൽ ഭക്തജനക്കൂട്ടായ്‌മ പ്രതിനിധികളായ മനേഷ് തമ്പി, ജയചന്ദ്രൻ പന്തിരിക്കൽ, സൂരജ്, കരിക്കാവിള രാജു, സന്തോഷ്, ധനീഷ്, പ്രദീപ്, പ്രകാശ്കുമാർ, സനൽ തുടങ്ങിയവർ പ്രസംഗിച്ചു.

10 വർഷത്തിലേറെയായി ക്ഷേത്ര ചുറ്റമ്പലനിർമാണം നടത്താത്തതിൽ പ്രതിഷേധിച്ച് 12 ദിവസമായി ക്ഷേത്രത്തിനു മുന്നിൽ അനിശ്ചിതകാല ധർണ നടക്കുകയാണ്. ചുറ്റമ്പല നിർമാണത്തിന് ഉറപ്പു ലഭിച്ചെങ്കിൽ മാത്രമേ പ്രതിഷേധത്തിൽനിന്നു പിന്മാറൂ എന്നാണ് ഭക്തജനക്കൂട്ടായ്മയുടെ തീരുമാനം.