എരുമേലി : മണ്ഡലകാലം തുടങ്ങാൻ ഇനി 19 ദിവസം മാത്രം ബാക്കി. നവംബർ 17-ന് തീർഥാടന കാലത്തിന് തുടക്കമാകും. 17-ന് മുമ്പേ എരുമേലിയിൽ ഭക്തരെത്തും. എരുമേലിയിൽ ഒരുക്കങ്ങൾ ഇഴയുന്നു.
വലിയതോട്ടിൽ ഭക്തരുടെ കുളിക്കടവിലെ മണലും ചെളിയും നീക്കുന്ന പ്രവൃത്തി മൈനർ ഇറിഗേഷൻ വകുപ്പ് ആരംഭിച്ചു. ദേവസ്വം കുത്തക ലേലം പൂർത്തിയായിട്ടില്ല. ധർമശാസ്താക്ഷേത്രം ചായംപൂശി മോടിയാക്കുന്ന പ്രവൃത്തകൾ തുടങ്ങി. ക്ഷേത്രമുറ്റത്ത് പാകിയ കൊരുപ്പുകട്ടകൾ ഇളകിയ ഭാഗങ്ങൾ പുനഃക്രമീകരിക്കുന്ന പ്രവർത്തികൾ നടന്നുവരുന്നു. ക്ഷേത്രവളപ്പിൽ കച്ചവടത്തിനായി ലേലത്തിൽപ്പോയ സ്ഥലങ്ങളിലെ കാടുതെളിച്ച് കടകൾ കെട്ടാൻ തുടങ്ങി.
മറ്റിടങ്ങൾ കാടുമൂടിയ നിലയിൽ.ക്ഷേത്രത്തിന് സമീപം തീർഥാടക വിശ്രമകേന്ദ്രം നിർമാണത്തിന്റെ ഭാഗമായി ദേവസ്വം പഴയ സ്കൂൾ കെട്ടിടത്തിന് മുമ്പിൽ തള്ളിയ മണ്ണ് അഞ്ച് വർഷമായിട്ടും നീക്കാതെ കിടക്കുന്നു. മണ്ണിന് മുകളിൽ കാടുവളർന്നു. മണ്ണ് നീക്കണമെന്ന് അവലോകനയോഗത്തിൽ നിർദേശിച്ചിട്ടും നടപടിയില്ല. കണമല ഇറക്കത്തിലെ അട്ടിവളവിൽ വീടിന്റെ സംരക്ഷണക്കെട്ട് ഇടിഞ്ഞ് റോഡിലേക്ക് വീണത് നീക്കംചെയ്യാതെ കിടക്കുന്നു. വളവായതിനാൽ കാഴ്ചാ തടസ്സം നേരിടും. നിരവധി അപകടങ്ങൾ നടന്നയിടമാണ്. എരുമേലി കെ.എസ്.ആർ.ടി.സി. സെന്ററിൽ പാർക്കിങ് പ്രതലം നന്നാക്കാനുണ്ട്. കാലാവസ്ഥ പ്രതികൂലം ആയാൽ ഒരുക്കങ്ങൾ തകിടം മറിയും.
Published: 30 Oct 2026, 02:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented