കൊട്ടാരക്കര : പടിഞ്ഞാറ്റിൻകര ജഡയൻകാവ് ദേവീക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന് തിരിതെളിഞ്ഞു. സാംസ്‌കാരികസമ്മേളനം ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് ആർ. മുരളീധരൻനായരുടെ അധ്യക്ഷതയിൽ മാതൃഭൂമി കൊല്ലം യൂണിറ്റ് മാനേജർ ജി.ബി. ഗണേഷ് ഉദ്ഘാടനം ചെയ്തു.

To advertise here,

 

ക്ഷേത്രം സെക്രട്ടറി ജെ. പത്മകുമാർ, മതപാഠശാല അധ്യാപിക കെ.ജി. രാജലക്ഷ്മി, പി. അഭിലാഷ്, ജി. സുരേഷ്, ശശികുമാർ, പി. രാധാകൃഷ്ണൻ, പി.വി. ഉഷാകുമാരി, ശ്യാമ റോഷൻ എന്നിവർ പ്രസംഗിച്ചു. കഥകളി കലാകാരി കൊട്ടാരക്കര ഗംഗയെ ചടങ്ങിൽ ആദരിച്ചു. 21 വരെ നവരാത്രി പൂജകൾ, കലാപരിപാടികൾ എന്നിവ നടത്തും.