പാറക്കഷണങ്ങൾ റോഡിൽ ചിതറിക്കിടക്കുന്നത് അപകടക്കെണി
കുഴിയം :തദ്ദേശതിരഞ്ഞെടുപ്പിനുമുൻപ് റോഡുപണി തുടങ്ങിയതാണ്. ഇപ്പോൾ നടക്കാൻപോലും കഴിയാത്ത സ്ഥിതി. കുഴിയം ചിന്മയ വിദ്യാലയത്തിനു മുന്നിലൂടെ കടന്നുപോകുന്ന റോഡിലെ യാത്ര കഠിനംതന്നെ. പെരിനാട് ഗ്രാമപ്പഞ്ചായത്തിലെ ചന്ദനത്തോപ്പ് വാർഡിലാണ് ഈ റോഡ്.
2025-26-ൽ മുഖ്യമന്ത്രിയുടെ തദ്ദേശീയ റോഡ് പുനരുദ്ധാരണപദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം ആരംഭിച്ചതാണ്. ഹരിപ്പാട് മുക്കുമുതൽ കുഴിയം റേഷൻകടവരെയുള്ള റോഡിന്റെ ആദ്യഘട്ടം കുഴിയം തെക്ക് കരയോഗമന്ദിരം ജങ്ഷൻവരെ പൂർത്തിയാക്കി. അതിനോടൊപ്പം കരയോഗമന്ദിരംമുതൽ ചിന്മയ വിദ്യാലയം, റേഷൻകടവരെയുള്ള ഭാഗം കുത്തിപ്പൊളിച്ച് മെറ്റൽ പാകിയശേഷം കരാറുകാരൻ പോയതാണ്. അന്നുമുതൽ നാട്ടുകാരുടെ യാത്രാദുരിതവും തുടങ്ങി.
ഒട്ടേറെ സ്‌കൂൾ കുട്ടികളാണ് ഇതുവഴി ചിന്മയ വിദ്യാലയത്തിലും കുഴിയം, കരിക്കോട്, ചാത്തിനാംകുളം ഭാഗങ്ങളിലെ സ്‌കൂളുകളിലേക്കും പോകുന്നത്. റോഡിൽ നിരത്തിയ പാറക്കഷണങ്ങൾ ചിതറിക്കിടക്കുകയാണ്. ഈ കല്ലുകളിൽ തട്ടി കുട്ടികളും ഇരുചക്രവാഹനയാത്രക്കാരും വീഴുന്നത് പതിവാണ്. കുഴിയം റോഡും ചാത്തിനാംകുളം റോഡും തകർന്നുകിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായെന്നും വാഹനം എന്നും വർക്‌ഷോപ്പിൽ കയറ്റാനേ നേരമുള്ളൂ എന്നുമാണ് ഓട്ടോ ഡ്രൈവർ കുമാർ പറയുന്നത്.
പ്രതിസന്ധിയിലെന്ന് കരാറുകാർ
:റോഡുകളുടെ അറ്റകുറ്റപ്പണികളും പുനർനിർമാണപ്രവൃത്തികളും കടുത്ത പ്രതിസന്ധിയിലാണെന്നും നേരത്തെ 9,000 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ബാരൽ ടാറിന് ഇപ്പോൾ 17,000 രൂപയിലധികം നൽകണമെന്നും കരാറുകാർ പറയുന്നു.
Published: 11 Oct 2026, 02:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented