സ്റ്റെതസ്കോപ്പ് കണ്ടുപിടിച്ച ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞനാണ് റെനെ തിയോഫൈൽ ഹയാസിന്തെ ലെനെക് (René Laennec). പണ്ട് ഡോക്ടർമാർക്ക് രോഗിയുടെ ഹൃദയമിടിപ്പ് കേൾക്കാൻ രോഗിയുടെ  നെഞ്ചിൽ ചെവിചേർത്ത് വയ്ക്കണമായിരുന്നു . സ്ത്രീകളെ ഇങ്ങനെ പരിശോധിക്കുന്നതിൽ റെനെ ലെനെക് കാണിച്ച ലജ്ജയാണ് സ്റ്റെതസ്കോപ്പ് കണ്ടുപിടിക്കുന്നതിലേക്ക് വഴിനയിച്ചത്.

To advertise here,

ആദ്യത്തെ ഡോക്ടർ 
ലോകത്തെ ആദ്യത്തെ ഡോക്ടർ ക്രിസ്തുവിനുമുൻപ്  ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസ് ആണ്. പശ്ചിമബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ഡോക്ടറുമായിരുന്ന ബിദാൻ ചന്ദ്ര റോയിയുടെ ഓർമ്മയ്ക്കായാണ് ഇന്ത്യയിൽ  ദേശീയ ഡോക്ടേഴ്സ് ദിനം  ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും ഇതേ ദിവസമാണ്. 1882 ജൂലായ്‌ ഒന്നിന് ജനിച്ച അദ്ദേഹം മരിക്കുന്നത് 1962 ജൂലായ്‌ ഒന്നിനാണ്. 1991- ലാണ് കേന്ദ്രസർക്കാർ ജൂലായ്‌ ഒന്നിന്  ദേശീയ ഡോക്ടേഴ്സ്  ദിനമായി ആചരിക്കാൻ ആഹ്വാനം ചെയ്തത്.