ആവശ്യമായ സാധനങ്ങൾ
ഈന്തപ്പഴം: ഒരു കപ്പ്
ഒന്നാംപാൽ: കാൽ കപ്പ്
രണ്ടാംപാൽ: ഒന്നരക്കപ്പ്
ഏലയ്ക്കാപ്പൊടി: ഒരു നുള്ള്
ശർക്കരപ്പാനി: ഒരു കപ്പ്
നെയ്യ്: ആവശ്യത്തിന്
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് : ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുരുകളഞ്ഞ ഈന്തപ്പഴം കുതിർത്ത് പേസ്റ്റുപോലെ അരച്ചെടുക്കുക.
ഒരു പാനിൽ നെയ്യൊഴിച്ച് അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് എന്നിവ വഴറ്റി മാറ്റിവെക്കാം.
ഇതേ പാനിൽ നെയ്യൊഴിച്ച് അരച്ചെടുത്ത ഈന്തപ്പഴം വഴറ്റണം.
ഇതിലേക്ക് രണ്ടാംപാൽ ചേർത്ത് തിളപ്പിക്കാം.
ഈ കൂട്ട് ശർക്കരപ്പാനി ചേർത്ത് കുറുക്കിയെടുത്ത് ഏലയ്ക്കാപ്പൊടി എന്നിവ ചേർക്കാം.
തീ ഓഫ് ചെയ്ത ശേഷം ഒന്നാംപാൽ ചേർത്തിളക്കുക.
വഴറ്റിവച്ച അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, തേങ്ങാക്കൊത്ത് എന്നിവ കൂടി ചേർത്താൽ രസികൻ ഈന്തപ്പഴം പായസം തയ്യാർ.
Content Highlights: Step-by-step guide to making Date Payasam for Onam, Simple ingredients including dates, coconut milk, and jaggery, Traditional Kerala dessert preparation method
Published: 17 Aug 2026, 11:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented