ചങ്ങാതിമാർക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാൻ വലിയ കാരണങ്ങളൊന്നും വേണ്ട, അല്ലേ? ചിലപ്പോൾ സത്യം അറിയുന്നതിന് മുമ്പേ നമ്മൾ പലതും ചിന്തിച്ചുകൂട്ടും. അങ്ങനെ ഒരു തേൻകൂടിന്റെ പേരിൽ പിണങ്ങാൻ തുടങ്ങിയ ഠിപ്പൻ കരടിയുടെയും ഡിണ്ടൻ കരടിയുടെയും രസകരമായ കഥയാണ് ഇത്തവണ മിന്നാമിന്നിക്കഥകളിൽ!

To advertise here,

തേൻകൂടുമായി വരാമെന്ന് പറഞ്ഞ ചങ്ങാതിയെ കാണാതായപ്പോൾ ഡിണ്ടൻ കരുതിയത് മറ്റൊന്നായിരുന്നു. പക്ഷേ, ഠിപ്പൻ വൈകിയതിന് പിന്നിൽ മറ്റൊരു കാരണമുണ്ടായിരുന്നു…

എന്തായിരുന്നു അത്? സംശയിക്കുന്നതിന് മുമ്പ് സത്യം അറിയണം എന്ന വലിയൊരു പാഠം കുഞ്ഞുമനസ്സുകളിലേക്ക് പകരുന്ന കഥയുമായി ആർജെ അച്ചു എത്തുന്നു.

കേൾക്കാം, മിന്നാമിന്നിക്കഥകൾ! ശബ്ദ മിശ്രണം : സുന്ദർ എസ്.