പൂച്ചേ പൂച്ചേ നിനക്കെന്തു ജോലി?

To advertise here,

കാച്ചിയ പാലു കുടിക്കണ ജോലി

കൊതിയൻ പൂച്ചേ പിന്നെന്തുജോലി?

കൊച്ചൊരു ചുണ്ടനെ പിടിക്കണ ജോലി!

അതുകഴിഞ്ഞാൽ പിന്നെ എന്താണുജോലി?

അമ്മൂ, പാപ്പം തിന്നണ ജോലി!

പാപ്പം തിന്നിട്ടു പിന്നെന്തു ജോലി?

പാട്ടും കേട്ടു മയങ്ങണ ജോലി!

പൂച്ചേ നീയെപ്പോൾ പാഠങ്ങൾ പഠിക്കും?

പഠിക്കാൻ മടിയാ ടിവി ഞാൻ കാണും

മണ്ടാ പഠിക്കുവാൻ മടികാട്ടിടല്ലേ

മടിക്കാതെ പഠിക്കുവോർ മിടുക്കരാവില്ലേ?