CM Kids LP (LSS) പരിശീലനം 2025-26.
ആദ്യം ചോദ്യങ്ങൾ നോക്കി സ്വയം ഉത്തരം കണ്ടെത്തണം. പിന്നീട് മാത്രം ഉത്തരങ്ങൾ ഒത്തുനോക്കാം.

1. താഴേ കൊടുത്തവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
i) ഒരു സെന്റിമീറ്റർ എന്നത് 10 മില്ലിമീറ്റർ ആണ്.
ii) 13 സെന്റിമീറ്റർ 3 മില്ലിമീറ്റർ എന്നത് 133 മില്ലിമീറ്ററിന് തുല്യമാണ്.
iii) 15 മില്ലിമീറ്റർ എന്നത് 15 സെന്റിമീറ്ററിന് തുല്യമാണ്.
iv) 20 മില്ലിമീറ്ററിൽനിന്ന് 2 മില്ലിമീറ്റർ കുറച്ചാൽ ബാക്കി 18 സെന്റിമീറ്റർ ആയിരിക്കും.
a. i, ii ശരിയാണ്
b. iii, iv ശരിയാണ്
c. i, iii ശരിയാണ്.
d. ii, iii ശരിയാണ്
2. 28 സെന്റിമീറ്റർ നീളമുള്ള ഒരു റിബണിൽനിന്ന് 2 സെന്റിമീറ്റർ 3 മില്ലിമീറ്റർ നീളം മുറിച്ചുകളഞ്ഞാൽ ബാക്കി എത്ര?
a. 27 സെന്റിമീറ്റർ 7 മില്ലിമീറ്റർ
b. 25 സെന്റിമീറ്റർ 3 മില്ലിമീറ്റർ
c. 26 സെന്റിമീറ്റർ 7 മില്ലിമീറ്റർ
d. 25 സെന്റിമീറ്റർ 7 മില്ലിമീറ്റർ
3. രാജുവിന്റെ സ്‌കൂളിലേക്കുള്ള ദൂരം മൂന്നേമുക്കാൽ കിലോമീറ്റർ ആണ്. രാജു സ്‌കൂളിൽ പോയി തിരിച്ച് വീട്ടിൽ എത്തുമ്പോൾ ആകെ സഞ്ചരിച്ച ദൂരം എത്ര?
i. ഏഴര കിലോമീറ്റർ
ii. ആറര കിലോമീറ്റർ
iii. 7 കിലോമീറ്റർ 500 മീറ്റർ
iv. ഏഴ് കിലോമീറ്റർ 250 മീറ്റർ
a. i മാത്രം ശരിയാണ്
b. iii മാത്രം ശരിയാണ്
c. iii, iv ശരിയാണ്
d. i, iii ശരിയാണ്.
4. നാല് കഷണം ഈർക്കിൽകൊണ്ട് അനു ഒരു സമചതുരം തയ്യാറാക്കി. സമചതുരത്തിന്റെ ആകെ നീളം 64 മില്ലിമീറ്ററാണ്. ഒരു വശത്തിന്റെ നീളം എത്ര?
a. 64 മില്ലിമീറ്റർ
b. 6 സെന്റിമീറ്റർ നാല് മില്ലിമീറ്റർ
c. 16 സെന്റിമീറ്റർ
d. 16 മില്ലിമീറ്റർ
5. 9 സെ.മീ., 2 മി.മീ. വശങ്ങളുള്ള രണ്ട് സമചതുരങ്ങൾ ഒരുവശം ചേർത്തുവെച്ചാൽ ലഭിക്കുന്ന ചതുരത്തിന്റെ നീളം എത്ര?
a. 92 മില്ലിമീറ്റർ
b. 184 സെന്റിമീറ്റർ
c. 184 മില്ലിമീറ്റർ
d. 18 സെന്റിമീറ്റർ രണ്ട് മില്ലിമീറ്റർ.
6. അര കിലോമീറ്ററിന് തുല്യമല്ലാത്തവ ഏതെല്ലാം?
i. 500 മീറ്റർ
ii. 5000 സെന്റിമീറ്റർ
iii. 50000 സെന്റിമീറ്റർ
iv. 500 കിലോമീറ്റർ
a. i, iii b. i, ii
c. iii, iv d. ii, iv
7. താഴേ കൊടുത്തവയിൽ ഒരു ചതുരം നിർമിക്കാൻപറ്റിയ അളവുകളുടെ കൂട്ടം ഏത്?
a. 5 സെന്റിമീറ്റർ, 3 സെന്റിമീറ്റർ, 5 സെന്റിമീറ്റർ, 30 മില്ലിമീറ്റർ
b. 50 മില്ലിമീറ്റർ, 30 മില്ലിമീറ്റർ, 50 മില്ലിമീറ്റർ,
3 മില്ലിമീറ്റർ
c. 5 സെന്റിമീറ്റർ, 6 സെന്റിമീറ്റർ, 4 സെന്റിമീറ്റർ, 3 സെന്റിമീറ്റർ
d. 5 സെന്റിമീറ്റർ, 3 സെന്റിമീറ്റർ, 30 സെന്റിമീറ്റർ, 5 മില്ലിമീറ്റർ
ഉത്തരങ്ങൾ
1. a
2. d
3. d
4. d
5. a
6. d
7. a
Content Highlights: Practice math problems on units of length (cm, mm, km) for CM Kids LP Scholarship Exam. Boost your score with these quizzes!
Published: 10 Feb 2026, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented