ആവശ്യമുള്ള സാധനങ്ങൾ:
അണ്ടിപ്പരിപ്പ് പൊടിച്ചത്- ഒന്നര കപ്പ്

To advertise here,

വെള്ളം- അരക്കപ്പ്

നെയ്യ്- ഒന്നര ടേബിൾസ്പൂൺ

പഞ്ചസാര- ഒരു കപ്പ്

ഏലക്ക പൊടിച്ചത്- ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം:
നല്ല അണ്ടിപ്പരിപ്പ് ഒന്നരക്കപ്പ് എടുത്ത് മിക്‌സിയിൽ പൊടിച്ചെടുക്കുക. വല്ലാതെ പൊടിയാതിരിക്കാൻ ശ്രദ്ധിക്കുക. ശേഷം ഇത് അരിപ്പയിൽ അരിച്ചെടുക്കുക. ഒരു പാൻ ചൂടാക്കി അതിൽ വെള്ളവും പഞ്ചസാരയും ചേർത്ത് ഇളക്കി പഞ്ചസാരപ്പാവ് തയ്യാറാക്കാം. പാവ് നന്നായി തിളച്ചുതുടങ്ങുമ്പോൾ തീകുറച്ച് ഇതിലേക്ക് അണ്ടിപ്പരിപ്പുപൊടി ഇട്ടുകൊടുക്കാം. ഒന്ന് നന്നായി ഇളക്കിയതിനുശേഷം ഇതിലേക്ക് നെയ്യുംകൂടി ചേർക്കാം. പതുക്കെ ഇളക്കിക്കൊണ്ടിരിക്കണം. ഇതിലേക്ക് പൊടിച്ചുവെച്ച ഏലക്ക ചേർക്കണം. മിശ്രിതം നല്ല കട്ടിയാകുന്ന സമയത്ത് തീയണച്ച് തണുക്കാൻ മാറ്റിവയ്ക്കാം. തണുത്തതിനുശേഷം വേറൊരു പാത്രത്തിലേക്ക് ഇത് മാറ്റി നന്നായി കുഴച്ചെടുക്കുക. നെയ്യ് പുരട്ടിയ ഒരു ട്രേയിലോ ബട്ടർ പേപ്പറിലോ ഇത് കട്ടിയിൽ പരത്തിക്കൊടുക്കാം. ചപ്പാത്തിക്കോലെടുത്ത് ഒന്ന് പരത്തി മിനുസപ്പെടുത്തിയശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് കഴിക്കാം.