പ്രധാനമായും അഞ്ചുതരത്തിലുള്ള ബീറ്റ്‌റൂട്ടുണ്ട്. ഇപ്പോഴും നാം കാണുന്ന  പർപ്പിൾ നിറത്തിലുള്ളത്, ഗോൾഡൺ-മഞ്ഞയും ഓറഞ്ചും ചേർന്ന നിറത്തിലുള്ളത്, ക്യോജ്യ (Chioggia) അഥവാ നെടുകേ മുറിച്ചാൽ പിങ്കും വെള്ളയും നിറത്തിലുള്ള വളയങ്ങൾ വരുന്നത്, വെള്ള ബീറ്റ്‌റൂട്ട്, ഷുഗർ ബീറ്റ്‌റൂട്ട് എന്നിവയാണ് അവ. 
ഷുഗർ ബീറ്റ്‌റൂട്ട് പഞ്ചസാരയുണ്ടാക്കാൻ ഉപയോഗിക്കുന്നു.
മെഡിറ്ററേനിയൻ ഭാഗങ്ങളിലാണ് ബീറ്റ്‌റൂട്ട് ആദ്യമായി കൃഷിചെയ്തതും ഉപയോഗിച്ചതുമെന്ന് കരുതപ്പെടുന്നു. പണ്ടുകാലത്ത് ഗ്രീക്കുകാരും റോമക്കാരും അവരുടെ മരുന്നുകളിൽ ബീറ്റ്‌റൂട്ട് ഉപയോഗിച്ചിരുന്നത്രേ. വിദേശസഞ്ചാരികളിലൂടെയാവാം ഇന്ത്യയിൽ ബീറ്റ്‌റൂട്ട് എത്തിച്ചേർന്നത്.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ബീറ്റ്‌റൂട്ട് ‘ചൂക്കാന്ദർ’  എന്ന പേരിലാണ് അറിയപ്പെടുന്നത്.

To advertise here,