കാറ്റു വരുന്നു, തിരമാലകളെ

To advertise here,

കൂട്ടിവരുന്നു കടൽക്കാറ്റ്

തുള്ളിച്ചാടി കാലാൽ കടലിലെ

വെള്ളം അടിച്ചു തെറിപ്പിച്ചും

ആർത്തുവിളിച്ചും കാറ്റിന്നൊപ്പം

കുസൃതികൾ പലതും കാണിച്ചും

തിരകൾ വരുന്നു, തീരത്തുള്ളവർ

വരവതു കണ്ടു രസിക്കുന്നു.

പോകാൻ നേരം മടിച്ചുനിൽപ്പൂ

തുടുത്ത സൂര്യൻ മാനത്ത്!

എനിക്കുമവിടം വിട്ടേ പോകാൻ

മനസ്സു തീരെ വരുന്നില്ല!

placeholder