പൂമരച്ചില്ലയിലാടിയാടി

To advertise here,

പൂക്കളെ മാടി വിളിച്ചു പാടി

ആലോലം പാറിപ്പറന്നു ചേലായ്

അപ്പൂപ്പൻതാടിയെനിക്കു മേലായ്.

തൂവെള്ളത്തുമ്പിയായെന്റെ മുന്നിൽ

തുള്ളിക്കളിച്ചു നീ പാറിടുമ്പോൾ

ഒന്നെത്തിനോക്കീ പിടിച്ചിടുവാൻ

ഒപ്പമങ്ങോടിക്കളിച്ചിടുവാൻ.

ഒട്ടൊരശ്രദ്ധയിൽ നിന്റെ പോക്ക്

തട്ടിത്തകരാതെയങ്ങു നോക്ക്

പൊട്ടുപോൽ നീയങ്ങകന്നിടുമ്പോൾ

ഒട്ടല്ലതിൻ ദുഃഖം കൂട്ടുകാരീ…