ഒന്നു പറഞ്ഞു കാട്ടിൽ പോകാം

To advertise here,

രണ്ടേ കൂടെ പോരുന്നോ?

രണ്ടു പറഞ്ഞു ഞാനില്ല

മൂന്നു വരുന്നേൽ കൂടീടാം

മൂന്നു പറഞ്ഞു ഞാനെത്താം

നാലും കൂടെ വരുന്നെങ്കിൽ

നാലു പറഞ്ഞു ഞാനില്ല

അഞ്ചു വരുന്നേൽ പോയീടാം

അഞ്ചു പറഞ്ഞു പോന്നീടാം

ആറും കൂടെ പോരേണം

ആറു പറഞ്ഞു ഞാനെത്താം

ഏഴും കൂടെ പോരട്ടെ

ഏഴു പറഞ്ഞു ഞാനില്ല

എട്ടിനെവിട്ടിട്ടെങ്ങോട്ടും

എട്ടു പറഞ്ഞു ഞാനുണ്ട്

ഒമ്പതു കൂടെ പോന്നീടിൽ

ഒമ്പതു ചൊല്ലി ഞാനെന്റെ

പത്തിനെയൊന്നു വിളിച്ചോട്ടെ...

പത്തു പറഞ്ഞു ഞാനെത്തി

എന്നാൽ യാത്ര തുടങ്ങീടാം!