മൊബൈൽഫോണിൽ ഗെയിം കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കുട്ടികൾ. പലപ്പോഴും അവരെ അടക്കിയിരുത്താനായി മാതാപിതാക്കൾ തന്നെ ഗെയിം കളിക്കാൻ അനുവദിക്കാറുമുണ്ട്. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും അല്പം ശ്രദ്ധയാവാം.

To advertise here,
  • സാങ്കേതികവിദ്യകൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കുട്ടികൾക്ക് അവയോടെല്ലാം കൗതുകം തോന്നുക സ്വാഭാവികമാണ്. എന്നാൽ എല്ലാത്തിനും അതിരുകളും സമയപരിധിയും നിശ്ചയിക്കേണ്ടതുണ്ട്.
  • അധികനേരമുള്ള ഗെയിം കളി കുട്ടികളുടെ ശരീരത്തെയും മനസ്സിനെയും ബാധിക്കും. എപ്പോഴും ഓടിയും ചാടിയുമുള്ള കളികളാണ് നല്ലത്.
  • കുഞ്ഞുപ്രായത്തിൽ കുട്ടികളുടെ മനസ്സിൽ പതിയുന്ന കാര്യങ്ങളാണ് അവരുടെ ഭാവി നിർണയിക്കുന്നത്. ചിലയിനം ഗെയിമുകൾ മാത്രം കളിച്ചുവളരുന്ന കുട്ടികളിൽ അക്രമവാസന കൂടുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.
  • കംപ്യൂട്ടറിലും മറ്റുമുള്ള ഗെയിം കളി പ്രോത്സാഹിപ്പിക്കേണ്ടതില്ല. ആഴ്ചയിൽ ഒരിക്കലോ മറ്റോ ഗെയിം കളിക്കാൻ അവരെ അനുവദിച്ചാൽ മതി. ബാക്കിസമയങ്ങളിൽ അവർ പുറത്തിറങ്ങി കളിക്കട്ടെ.
  • അടക്കിയിരുത്താനും പിടിവാശി മാറ്റാനുമായി കുട്ടികളെ ഗെയിം കളിക്കാൻ പ്രേരിപ്പിക്കാതിരിക്കുക. അത് പിന്നീട് ശീലമായി മാറും.
  • നല്ല കാര്യങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക. ചെടി നടാനോ കരകൗശലവസ്തുക്കൾ ഉണ്ടാക്കാനോ അവരെ പഠിപ്പിക്കാം.
  • തിരക്കുകൾക്കിടയിൽ എന്നും അൽപനേരം കുട്ടികളോടൊത്ത് ചെലവഴിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം.
  • മാതാപിതാക്കളുടെ സ്‌നേഹവും കരുതലും ഉണ്ടെങ്കിൽ തന്നെ കുട്ടികൾ ഒരു ഗെയിമിന്റെയും പിന്നാലെ പോകില്ല.