കൈതോല ഗ്രാമത്തിലെ ചിണ്ടൻ കുഞ്ഞിപ്പൂച്ചയും കുഞ്ഞൻ കരടിയും ഒന്നിച്ചാണ് എന്നും സ്‌കൂളിലേക്ക് പോകുന്നത്. ഒരു ദിവസം കുഞ്ഞൻ കരടി ചിണ്ടനോട് പറഞ്ഞു: ''എന്റെ അമ്മ ഇന്നലെ എന്നോട് പറഞ്ഞു നിന്നോട് കൂട്ട് കൂടുന്നത് സൂക്ഷിച്ചു വേണം നിന്റെ അച്ഛൻ ഒരു കള്ളനാണെന്ന്!'' ചിണ്ടൻ കുഞ്ഞിപ്പൂച്ചയ്ക്ക് ഇത് കേട്ട് ആകെ സങ്കടമായി. അന്നു മുതൽ അവൻ വീട്ടിൽ നിന്നും ഒന്നും കഴിക്കാതായി. കാരണം വീട്ടിൽ കിട്ടുന്നതെല്ലാം മോഷ്ടിച്ചു കൊണ്ട് വരുന്നതാണെന്ന് അവൻ കരുതി.

To advertise here,

ചിണ്ടന്റെ ഈ മാറ്റം കണ്ട് അമ്മയായ ജിമിക്കി കാര്യം അന്വേഷിച്ചു. കാര്യമറിഞ്ഞ ജിമിക്കി പറഞ്ഞു: ''ഓരോ വീട്ടിലും വൈകുന്നേരങ്ങളിൽ പോയി ശല്യക്കാരായ എലികളെ തുരത്തുകയാണ് നിന്റെ അച്ഛന്റെ ജോലി. അതിനുള്ള കൂലിയാണ് മീനും പാലും. എലികളെ തുരത്തുന്ന നമ്മുടെ കഴിവിൽ അഭിമാനിക്കുക! തന്റെ അച്ഛന്റെ ജോലിയുടെ വില മനസ്സിലായ ചിണ്ടൻ ചിരിച്ചു.