കിത്തുവിന്റെ ചങ്ങാതി വരുൺ ലീവായിരുന്നു. വൈകീട്ട് വരുണിന്റെ അമ്മ അന്ന് പഠിപ്പിച്ചതൊക്കെ എഴുതിയെടുക്കാൻ കിത്തുവിന്റെ വീട്ടിലെത്തി. കിത്തുവിന്റെ അമ്മ അവന്റെ നോട്ട് എടുത്തുനോക്കി. കോഴി ചിക്കിയതുപോലെയുണ്ട് കിത്തു എഴുതിയത്. ആ നോട്ട് വരുണിന്റെ അമ്മയെ കാണിക്കാൻ തന്നെ അവർക്കു മടിയായി. പല രക്ഷിതാക്കളും ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ടാവും. ഇക്കാര്യത്തിൽ ചിലതൊക്കെ ശ്രദ്ധിക്കാം.

To advertise here,
  • എല്ലാ കുട്ടികളുടെയും എഴുത്ത് ഒരുപോലെയാവില്ല. ചിലരുടെ അക്ഷരങ്ങളും എഴുത്തും ശരിയായി വരാൻ സമയം എടുക്കും. അതിനവർക്ക് സമയം കൊടുക്കുക.
  • മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തി അവരുടെ ആത്മവിശ്വാസം കെടുത്തരുത്. കൈയക്ഷരം മെച്ചെപ്പെടുത്താൻ അവർക്ക് പ്രോത്സാഹനം നൽകുക.
  • കുത്തുകൾ യോജിപ്പിക്കൽ, വഴി കണ്ടുപിടിക്കൽ, നിറംകൊടുക്കൽ തുടങ്ങിയവയെല്ലാം കുട്ടികളെ കൈവഴക്കത്തിന് സഹായിക്കും. കൈകൾ വേണ്ടരീതിയിൽ ചലിപ്പിക്കാനുള്ള കഴിവ് ഇത് പകർന്നുകൊടുക്കും.
  • കോപ്പി ബുക്കുകൾ മുടങ്ങാതെ എഴുതാനും ശീലിപ്പിക്കാം.
  • ഇംഗ്ലീഷ് അക്ഷരങ്ങളേക്കാൾ കുറച്ചുകൂടി ബുദ്ധിമുട്ടാണ് മലയാളം എഴുതാൻ. അതിനവർക്കു വേണ്ട നിർദേശങ്ങൾ കൊടുത്ത് കൂടെച്ചേരാം.

കൈയക്ഷരം മെച്ചപ്പെട്ടു തുടങ്ങിയാൽ അഭിനന്ദിക്കാൻ മടിക്കേണ്ട.