അവധിക്കാലം കളികൾക്കും യാത്രകൾക്കുമുള്ളതാണ്. കുട്ടികളെ വീട്ടിനകത്ത് തളച്ചിടാൻ അനുവദിക്കാതെ അവധിക്കാലം ആഹ്ലാദകരമാക്കാൻ ശ്രമിക്കണം.
ടിവിയുടെ മുമ്പിലിരുന്നും വീഡിയോ ഗെയിം കളിച്ചും നഷ്ടപ്പെടുത്താനുള്ളതല്ല വെക്കേഷൻ. ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് പ്രയോജനപ്പെടുന്ന കളികളിൽ ഏർപ്പെടാൻ കുട്ടികളെ അനുവദിക്കുക.
ചൂട് കൂടുതലായതിനാൽ പകൽ സമയങ്ങളിൽ കുട്ടികൾ വീട്ടിലിരുന്ന് കളിക്കട്ടെ. എന്നാൽ വെയിൽ മാറിയ വൈകുന്നേരങ്ങളിൽ അവരെ പുറത്തിറക്കി കളിപ്പിക്കാനും മടിക്കരുത്. പാടവരമ്പത്തും മരങ്ങളിലും മണ്ണിലും അവർ കളിച്ച് നടക്കട്ടെ. കൂട്ടുകൂടിയും പങ്കുവെച്ചുമുള്ള കളികളാണ് നല്ലത്.
അവധിക്കാലത്ത് കൂട്ടുകാരുടെയോ ബന്ധുക്കളുടെയോ വീട്ടിൽ സന്ദർശനം നടത്താൻ ശ്രമിക്കുക. അല്ലെങ്കിൽ എവിടേക്കെങ്കിലും ഒരു ഉല്ലാസയാത്ര പോകാവുന്നതാണ്. കുട്ടികൾ ഇഷ്ടപ്പെടുന്ന സ്ഥലമായിരിക്കാൻ ശ്രദ്ധിക്കണം.
കുട്ടികളിൽ വെക്കേഷൻ ക്ലാസുകൾ അടിച്ചേൽപിച്ച് അവധിക്കാലം നശിപ്പിക്കാതെ നോക്കണം. ചിത്രരചന, സംഗീതം, നൃത്തം എന്നിവയൊക്കെ നല്ലതുതന്നെ. കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അവരുടെ ഇഷ്ടാനുസരണം മതി ഇത്തരം ക്ലാസുകൾ. വായന തുടങ്ങാൻ പറ്റിയ സമയമാണ് വെക്കേഷൻ. വായിച്ചുതുടങ്ങുന്നവർക്ക് മിന്നാമിന്നി പോലുള്ള കൊച്ചുപ്രസിദ്ധീകരണങ്ങളും മുതിർന്ന കുട്ടികൾക്ക് പ്രചോദനാത്മകമായ പുസ്തകങ്ങളും വാങ്ങി നൽകുക.
അടുത്ത അധ്യയനവർഷത്തേക്കുള്ള തയ്യാറെടുപ്പും അവധിക്കാലത്ത് നടത്തണം. കളിയോടൊപ്പം ചിന്തയും പഠനവും കൂടി വേണം. കളിച്ചും കഥകൾ വായിച്ചും പൂത്തുമ്പിയെപ്പോലെ പാറിനടന്നും അവർ അവധിക്കാലം അടിച്ചുപൊളിക്കട്ടെ.
Content Highlights: Encourage outdoor play during cooler evening hours for physical development
Published: 30 Apr 2026, 01:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented