
രണ്ട് മിടുമിടുക്കന്‍ അണ്ണാന്മാരാണ് കിട്ടനും കുട്ടനും. ഒന്നിച്ചാണ് അവര്‍ എന്നും തീറ്റതേടാന്‍ പോകാറ്. തീറ്റതേടിക്കഴിഞ്ഞു വന്നാല്‍ അവര്‍ മരച്ചില്ലകളില്‍ ചാടിമറിഞ്ഞു കളിക്കും.
''ഛില്‍ ഛില്‍ ഛില്‍ പാടാലോ
ചാടി മറിഞ്ഞു കളിക്കാലോ
ചില്ലയിലൂഞ്ഞാല്‍ ആടാലോ
കളികള്‍ പലത് കളിക്കാലോ!''
ഒരുദിവസം അവര്‍ മുത്തശ്ശി മരത്തിന്റെ ചില്ലയില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്നു. അപ്പോഴതാ കുറേ മനുഷ്യര്‍. അവര്‍ കുട്ടനും കിട്ടനും ഉള്ള മരച്ചോട്ടില്‍ വന്നിരുന്നു. ''ഹമ്പോ, വേട്ടക്കാരാണെന്നു തോന്നുന്നു!'' കിട്ടന്‍ പറഞ്ഞു. ''അതൊന്നുമല്ല, അവര്‍ കാടുകാണാന്‍ വന്നവരാ!'' കുട്ടന്‍ ഉറപ്പിച്ചു. അപ്പോഴാണ് അതു കണ്ടത്. കരിക്കിന്‍ തൊണ്ടില്‍ ഒരു കുഴലിട്ട് ആ മനുഷ്യര്‍ എന്തോ കുടിക്കുന്നു. ''ഹായ്, അത് കരിക്കിന്‍ വെള്ളമാണല്ലോ!'', കുട്ടനും കിട്ടനും കൊതിയായി.
കൊതിമൂത്ത് രണ്ടുപേരും ഉടനെ നാട്ടിലേക്ക് യാത്രതിരിച്ചു. ഭാഗ്യത്തിന് ചെന്നപ്പോഴേ കണ്ടത് തെങ്ങുകയറ്റക്കാരന്‍ കുമാരേട്ടനെയാണ്. കുമാരേട്ടന്‍ ഓരോ തെങ്ങിലും കയറി തേങ്ങയിടുകയാണ്. അവര്‍ ആരും കാണാതെ ചെന്ന് ഒരു കരിക്കുമെടുത്ത് ഒറ്റഓട്ടം.
അപ്പോഴതാ പുതിയ പ്രശ്‌നം. 'ഇതെങ്ങനെ പൊളിക്കും?' പെട്ടെന്ന് കുട്ടന് ഒരു ബുദ്ധിതോന്നി. കുട്ടന്‍ കിട്ടനേയും കൂട്ടി മരംകൊത്തി അമ്മാവന്റെ അടുത്തുചെന്നു. അമ്മാവന്‍ കൊക്ക് കൊണ്ട് കരിക്കില്‍ ടൊക്ക്...ടൊക്ക്...എന്ന് ശക്തിയായി കൊത്തി. അതാ കരിക്കില്‍ ഒരു ദ്വാരം. ''ഹയ്യട,ഹയ്യട!'' കിട്ടനും കുട്ടനും തുള്ളിച്ചാടി. അവര്‍ ഉടനെ ചെന്ന് മനുഷ്യര്‍ ഉപേക്ഷിച്ചുപോയ കുഴലെടുത്തുകൊണ്ടുവന്നു. എന്നിട്ട് അത് കരിക്കിനുള്ളിലേക്കിട്ട് ചുണ്ടുചേര്‍ത്ത് വലിച്ചുനോക്കി. ''ഹായ്'', അതാ നല്ല രസികന്‍ കരിക്കിന്‍ വെള്ളം! രണ്ടുപേരും മതിയാവോളം കരിക്കിന്‍വെളളം കുടിച്ചു. എന്നിട്ട് ഉച്ചത്തില്‍ പാടി:
''ഉഗ്രന്‍ നല്ല കരിക്കാണേ
രുചിയേറുന്ന കരിക്കാണേ
കുഴലുംകൊണ്ട് കുടിക്കുമ്പോള്‍
സ്വാദേറുന്ന കരിക്കാണേ!''
ആ കുഴല്‍ ഏതാണെന്ന് കൂട്ടുകാര്‍ക്ക് മനസ്സിലായോ? അതാണ് നമ്മുടെ സ്‌ട്രോ! കൊള്ളാം അല്ലേ?
Content Highlights: Two clever squirrels discover a delightful way to enjoy coconut water.
Published: 12 Aug 2025, 12:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented